അസാധു നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത് 66 യന്ത്രങ്ങള്‍ ഉപയോഗിച്ചെന്ന് റിസര്‍വ് ബാങ്ക്

By Web DeskFirst Published Oct 17, 2017, 5:53 PM IST
Highlights

മുംബൈ: കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം അസാധുവാക്കുപ്പെട്ട 500, 1000 രൂപാ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത് എങ്ങനെയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയായാണ് പഴയ നോട്ടുകള്‍ എണ്ണാന്‍ 66 യന്ത്രങ്ങള്‍ ഉപയോഗിക്കുന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചത്. 

റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള 59 കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് യന്ത്രങ്ങളും മറ്റാ ബാങ്കുകളുടെ ഏഴ് യന്ത്രങ്ങളുമാണ് നോട്ട് എണ്ണാന്‍ ഉപയോഗിച്ചത്. ഓരോ മെഷീനും പ്രവര്‍ത്തിപ്പിക്കാന്‍ അഞ്ചു പേരെ വീതമാണ് ഉപയോഗിച്ചിരുന്നത്. നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താനുള്ള കൂടുതല്‍ കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് യന്ത്രങ്ങള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് മറുപടി നല്‍കി. നോട്ട് നിരോധനത്തിലൂടെ അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നു നേരത്തെ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.

click me!