ബിറ്റ് കോയിനെതിരെ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

Published : Dec 07, 2017, 06:45 PM ISTUpdated : Oct 05, 2018, 12:42 AM IST
ബിറ്റ് കോയിനെതിരെ റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

Synopsis

മുംബൈ: ബിറ്റ് കോയിനെതിരെ വീണ്ടും മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. ബിറ്റ് കോയിന്‍റെ മൂല്യത്തിലെ ക്രമാതീതമായ വര്‍ദ്ധന കരുതിയിരിക്കണമെന്ന് ആര്‍.ബി.ഐ മുന്നിറിയിപ്പ് നല്‍കി. ഇതിനിടെ ചരിത്രത്തിലാദ്യമായി ബിറ്റ് കോയിന്‍ മൂല്യം 12,000 ഡോളര്‍ (ഏകദേശം 7,74,927 രൂപ) കടന്നു.

ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾക്ക് ഒരു ആസ്തിയുടെ പിൻബലവുമില്ലെന്നും വെറും ഊഹക്കച്ചവടത്തിലുണ്ടാകുന്ന മൂല്യം മാത്രമാണ് അവയുടേതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. സമീപകാലത്തുതന്നെ വലിയ ചാഞ്ചാട്ടങ്ങൾ ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം ചാഞ്ചാട്ടങ്ങളിൽ നിക്ഷേപകർക്ക് വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെയോ അല്ലെങ്കില്‍ സർക്കാരുകളുടെയുമൊന്നും നിയന്ത്രണത്തിലല്ല ഓൺലൈൻ കറൻസികളെന്നും ആര്‍.ബി.ഐ ഓര്‍മ്മിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഓൺലൈൻ കറൻസി വിപണികളിൽ ബിറ്റ്കോയിന്റെ വില കുതിക്കുകയാണ്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം