
ന്യൂഡൽഹി: ജിയോ വന്നതിന് ശേഷം കടക്കെണിയിലായ റിലയൻസ് കമ്യൂണിക്കേഷൻസിന് വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി. ഡൽഹിയിലും ചെന്നൈയിലുമുള്ള വസ്തുവകകൾ കാനഡ ആസ്ഥാനമായ കമ്പനിക്ക് വിൽക്കാനാണ് ബാങ്കുകൾ അനുമതി നൽകിയിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയിനെ തുടര്‍ന്നാണ് വില്‍പ്പനയ്ക്ക് ബാങ്കുകളുടെ അനുമതി ആവശ്യമായി വന്നത്. വസ്തു വിറ്റ് കിട്ടുന്ന പണം വായ്പ തിരിച്ചടവിന് ഉപയോഗിക്കും. ഏകദേശം 801 കോടി രൂപയാണ് ഇത്തരത്തില്‍ സമാഹരിക്കാന്‍ ഒരുങ്ങുന്നത്.
നിലവില്‍ 45000 കോടി രൂപയുടെ കടബാധ്യതയിലാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. മുംബൈയിലെ ധിരുഭായ് അംബാനി നോളജ് സിറ്റിയുടെ 125 ഏക്കർ സ്ഥലവും ഡൽഹി കൊണാട്ട് പ്ലേസിലെ നാല് ഏക്കര്‍ സ്ഥലവുമാണ് വില്‍ക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.