ജിയോ ലഭകരമാണോ? ഓ‍ഡിറ്റ് റിപ്പോര്‍ട്ട് കാത്ത് ബിസിനസ്സ് ലോകം

By Web DeskFirst Published Apr 23, 2018, 4:35 PM IST
Highlights
  • ജിയോയുടെ ഓഡിറ്റിംഗ് നടത്തുന്നത് പ്രമുഖരായ ഡെലോയിറ്റ് ഹാസ്കിൻസ് ആന്‍ഡ് എല്‍എല്‍പിയാണ്
  • രണ്ടാം പാദത്തിലെ ഓ‍ഡിറ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 271 കോടി രൂപ നഷ്ട മാര്‍ജിനിലായിരുന്നു റിലയന്‍സ് ജിയോ

ദില്ലി: ഇന്ത്യന്‍ ടെലിക്കോം വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ വീണ്ടും വാര്‍ത്തകളിലേക്ക്. സൗജന്യ നിരക്കില്‍ കോളുകളും ഇന്‍റര്‍നെറ്റും നല്‍കി ടെലിക്കോം മേഖലയിലെ മറ്റ് കമ്പനികളെ വിറപ്പിച്ച ജിയോയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഈ ആഴ്ച്ച പുറത്തുവരും. 

ജിയോയുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ രാജ്യത്തെ ജനങ്ങളും ബിസിനസ്സ് ലോകത്തുളളവരും ഓരോ പോലെ ആകാംഷയിലാണ്. ജിയോയുടെ ഓഡിറ്റിംഗ് നടത്തുന്നത് ഡെലോയിറ്റ് ഹാസ്കിൻസ് ആന്‍ഡ് എല്‍എല്‍പിയാണ്. ആഗോള ഓഡിറ്റിംഗ് കമ്പനിയായ ഡെലോയിറ്റ് എല്‍എല്‍പിയുടെ ഇന്ത്യന്‍ ഉപ വിഭാഗമാണ് ഡെലോയിറ്റ് ഹാസ്കിൻസ് ആന്‍ഡ് എല്‍എല്‍പി. ആദ്യമായാണ് ഇവര്‍ ജിയോയുടെ വില്‍പ്പന വിഭാഗത്തെ സംബന്ധിച്ചുളള ഓഡിറ്റിംഗ് ഷീറ്റില്‍ പേന കൊണ്ട് തൊടുന്നത്. 

ഞങ്ങളുടെ അക്കൗണ്ടിങ് സ്റ്റേറ്റുമെന്‍റുകള്‍ തയ്യാറാക്കുന്നത് ഇന്ത്യന്‍ അക്കൗണ്ടിങ് മാനദണ്ഡങ്ങള്‍ പ്രകാരമാണ്. കോര്‍പ്പറേറ്റ് ഓഹരികളെ സൂഷ്മതയോടെ നോക്കുന്നവര്‍ റിലയന്‍സിന്‍റെ കോണ്‍ഗ്ലോമെറേറ്റ് ഓഹരികള്‍ സുരക്ഷിതമായാണ് കരുതുന്നത്. ചില നഷ്ടങ്ങളെ തുടര്‍ന്ന 2017 ല്‍ പ്രകടനമില്ലാത്ത കുറച്ച് ഓഹരികള്‍ ഞങ്ങള്‍ വിറ്റഴിച്ചിരുന്നു. ഞങ്ങളുടെ ഓഡിറ്റിംഗ് സുതാര്യമാണെന്നായിരുന്നു  ഓ‍ഡിറ്റിംഗിനെ സംബന്ധിച്ചുളള ചോദ്യങ്ങളോട് കോര്‍പ്പറേറ്റ് വക്താവിന്‍റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷത്തെ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ ഓ‍ഡിറ്റ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 271 കോടി രൂപ നഷ്ട മാര്‍ജിനിലായിരുന്നു റിലയന്‍സ് ജിയോ. എന്നാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ലാഭം 12.5 ശതമാനം ഉയരുകയും ചെയ്തു.     

click me!