
നോട്ടുപ്രതിസന്ധി ഉടലെടുത്ത ശേഷമുള്ള ഓരോ വാടക ദിനവും നിരവധി വീടുകളില്‍ അസ്വസ്ഥ ജനിപ്പിക്കുകയാണ്. പണനിയന്ത്രണം നിമിത്തം കൃത്യദിവസം വാടക നല്‍കാനാകുന്നില്ല. എന്നാല്‍ വാടക ചെക്കായോ ഓണ്‍ലൈനായോ നല്‍കാമെന്ന് വച്ചാല്‍ വീട്ടുടമസ്ഥര്‍ സമ്മതിക്കുകയുമില്ല. ബാങ്കിലൂടെ പണം വീട്ടുടമയുടെ ആക്കൗണ്ടിലെത്തായല്‍ ഈ തുകയ്ക്ക് നികുതി നല്‍കണമെന്നതാണ് പ്രശ്‌നം. നഗരങ്ങളില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നവരും സമാന ദുരിതം നേരിടുന്നു.
വര്‍ഷങ്ങളായി വാടക പണമായി കൈപ്പറ്റിയിരുന്നവര്‍ക്ക് ബാങ്ക് നടപടികളെ കുറിച്ച് അറിവില്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നു. എന്നാല്‍ നോട്ട് പ്രതിസന്ധി ഉടലെടുത്ത ശേഷം കൃത്യമായി വാടക കിട്ടാതായതോടെ ചെക്ക് ഉള്‍പ്പെടെയുള്ള സംവിധാനത്തിലേക്ക് മാറിയവരുമുണ്ട്.
പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം മാറുന്ന സാഹചര്യത്തില്‍ വാടകയും ബാങ്ക് വഴി നല്‍കാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തണമെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.