2 ലക്ഷത്തിലധികം രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നവരുടെ വിവരം വ്യാപാരികള്‍ സര്‍ക്കാറിന് കൈമാറണം

By Web DeskFirst Published Dec 23, 2016, 11:16 AM IST
Highlights

രണ്ട് ലക്ഷത്തിലധികം രൂപയുടെ ഇടപാടുകള്‍ നടത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്നാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ആദായ നികുതി നിയമത്തിലെ 114E വകുപ്പ് അനുസരിച്ചാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഏത് ഉല്‍പ്പന്നമായാലും ഒറ്റ ഇടപാടില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ വ്യാപാരിക്ക് ലഭിക്കുകയാണെങ്കില്‍ അത്തരം ഇടപാടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കണം. ഇവ പരിശോധിച്ച് ബന്ധപ്പെട്ട വ്യക്തികളുടെ വരുമാന സ്രോതസും ആദായ നികുതി അടച്ച വിവരങ്ങളും പരിശോധിക്കാനാണ് നീക്കം.
 

click me!