റബ്ബർ ബോർഡ് മേഖലാ ഓഫീസുകൾ പൂട്ടുന്നു

By Web DeskFirst Published May 16, 2017, 7:26 AM IST
Highlights

കോട്ടയം: റബ്ബർ ബോ‍ർഡിന്‍റെ കോട്ടയം മേഖലാ ഓഫീസ് ഉൾപ്പടെ 14 മേഖലാ ഓഫീസുകൾ പൂട്ടുന്നു. എറണാകുളം കോതമംഗലം ഓഫീസുകൾ പൂട്ടി. ചെലവ് ചുരുക്കലിന്റെ ഭാഗമാണ് നടപടിയെന്നാണ് റബ്ബർബോർഡിന്റെ വിശദീകരണം.

ഓഫീസുകള്‍ പൂട്ടി സബ്‌സിഡി നിര്‍ത്തലാക്കാനും നീക്കം നടക്കുന്നുവെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ അടച്ചുപൂട്ടാന്‍ നീക്കം നടക്കുന്നുവെന്നും കര്‍ഷകര്‍ ആരോപിക്കുന്നു ലാഭകരമല്ലാത്തതിനാല്‍ മേഖലാ ഓഫീസുകള്‍ അടച്ചു പൂട്ടാനും ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തി ചെലവ് കുറയ്ക്കാനാണ് റബര്‍ ബോര്‍ഡിന്റെ ശ്രമം. 

ഇതിന്റെ ഭാഗമായി പല ജീവനക്കാരേയും ദക്ഷിണേന്ത്യയിലേക്ക് സ്ഥലം മാറ്റുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. കേന്ദ്രസര്‍ക്കാരിന്‍റെയും സംസ്ഥാന റബ്ബര്‍ ബോര്‍ഡിന്‍റെയും ഭാഗത്തു നിന്നുള്ള അപ്രതീക്ഷിത നീക്കം റബ്ബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

click me!