രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കില്‍

Published : Sep 04, 2018, 10:34 AM ISTUpdated : Sep 10, 2018, 05:19 AM IST
രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കില്‍

Synopsis

യുഎസ് ഡോളറിനുളള ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ദൃശ്യമായതാണ് രൂപയുടെ മൂല്യം കുറയ്ക്കാനിടയാക്കിയത്.     

മുംബൈ: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി. രാവിലെ ഡോളറിനെതിരെ 71.24 എന്ന നിലയിലായിരുന്ന രൂപയുടെ മൂല്യം വ്യാപാരം തുടങ്ങിയതോടെ 16 പൈസയുടെ ഇടിവ് രേഖപ്പെടുത്തി 71.37 എന്ന നിലയിലെത്തി.

പിന്നീട് തിരിച്ചുകയറിയ രൂപയുടെ മൂല്യം പക്ഷേ അവസാന മണിക്കൂറുകളില്‍ വീണ്ടും കൂപ്പുകുത്തി. ഒടുവില്‍ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 71.54 എന്ന നിലയിലെത്തി വ്യാപാരം അവസാനിച്ചു. 

യുഎസ് ഡോളറിനുളള ആവശ്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ദൃശ്യമായതാണ് രൂപയുടെ മൂല്യം കുറയ്ക്കാനിടയാക്കിയത്.   
 

PREV
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഇന്ത്യയുടെ 'ബിഗ് ബാങ്ക്' സ്വപ്‌നം, ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലേക്ക് ഇന്ത്യൻ ബാങ്കുകളും വരുമോ?