രൂപ തിരിച്ചുകയറുന്നു; ഭീഷണിയായി ക്രൂഡ് വില കുതിക്കുന്നു

Published : Sep 12, 2018, 02:59 PM ISTUpdated : Sep 19, 2018, 09:24 AM IST
രൂപ തിരിച്ചുകയറുന്നു; ഭീഷണിയായി ക്രൂഡ് വില കുതിക്കുന്നു

Synopsis

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡിന്‍റെ ഇന്നത്തെ വില 79.51 ഡോളറാണ്.      

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം തിരിച്ചുകയറുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രൂപയുടെ മൂല്യം 72.21 എന്ന ആശ്വാസ നിലയിലാണ്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 72.75 ലായിരുന്നു രൂപയുടെ മൂല്യം. രാവിലെ  വ്യാപാരം തുടങ്ങിയതോടെ രൂപ മൂല്യം 15 പൈസ ഇടിഞ്ഞ് ഒരു ഘട്ടത്തില്‍ 72.90 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഡോളറിനെതിരെ 69 പൈസ ഉയര്‍ന്ന് 72.21 എന്ന നിലയിലെത്തുകയായിരുന്നു. 

ഇറക്കുമതി മേഖലയില്‍ ഡോളറിനുളള ആവശ്യകത ഉയര്‍ന്ന് നില്‍ക്കുന്നത് രൂപയ്ക്ക് ഇപ്പോഴും വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റം രൂപയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡിന്‍റെ ഇന്നത്തെ വില 79.51 ഡോളറാണ്.      

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും; രൂപയുടെ ഇടിവ് തിരിച്ചടി
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്