രൂപയുടെ മൂല്യം ഉയര്‍ന്നുതന്നെ; ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം കൂടുന്നു

Web Desk |  
Published : Sep 07, 2016, 06:13 AM ISTUpdated : Oct 04, 2018, 11:44 PM IST
രൂപയുടെ മൂല്യം ഉയര്‍ന്നുതന്നെ; ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം കൂടുന്നു

Synopsis

കൊച്ചി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ നേട്ടം തുടരുന്നു. ഇന്ന് രൂപ ഒരു ഘട്ടത്തില്‍ 66 രൂപ 33 പൈസയിലെത്തി. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ഡോളര്‍ എത്തിക്കുന്നതാണ് രൂപ ശക്തിപ്പെടാന്‍ കാരണം. അമേരിക്കയിലെ തൊഴില്‍ നിരക്ക് കുറഞ്ഞതാണ് ഡോളര്‍ ഒഴുക്ക് കൂടാനുള്ള കാരണം. നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ് രൂപ. പതിനായിരം കോടി രൂപയുടെ കടപ്പത്രങ്ങള്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുമെന്ന റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനവും രൂപയ്ക്ക് കരുത്തായി. നിലവില്‍ 15 പൈസയുടെ നേട്ടത്തോടെ 66 രൂപ 37 പൈസയിലാണ് രൂപ.

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

കേരളത്തിൽ സ്വർണവിലയിൽ ഇന്ന് വീണ്ടും മാറ്റം; പശ്ചിമേഷ്യൻ യുദ്ധവും ഡോളറിൻ്റെ മൂല്യ വ്യതിയാനവും സ്വാധീനിച്ചു
പശ്ചിമേഷ്യൻ യുദ്ധത്തിൽ വിയര്‍ത്ത് ഫാഷനും ആഡംബര വിപണിയും; ഗൾഫിലെ 'റമദാന്‍ വില്‍പന'യ്ക്കും മങ്ങല്‍