രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; എക്കാലത്തെയും താഴ്ന്ന നിരക്കില്‍

By Web TeamFirst Published Sep 10, 2018, 10:42 AM IST
Highlights

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഇത് പ്രവാസികള്‍ക്ക് ഗുണമാകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.  

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. 72 രൂപ 28 പൈസ നിരക്കിലാണ് ഡോളറിന്‍റെ വിനിമയം രാവിലെ വിപണിയില്‍ തുടങ്ങിയത്. രൂപയുടെ എക്കാലത്തേയും താഴ്ന്ന നിരക്കാണിത്.  രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്.

ഇത് പ്രവാസികള്‍ക്ക് ഗുണമാകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍.  രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യന്‍ ബാങ്കുളില്‍ പ്രവാസി നിക്ഷേപത്തില്‍ പോയവാരം റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

click me!