രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം; ഡോളറിനെതിരെ മികച്ച തുടക്കം

Published : Oct 17, 2018, 11:21 AM IST
രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം; ഡോളറിനെതിരെ മികച്ച തുടക്കം

Synopsis

ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് നേരിയ തോതില്‍ ഉയര്‍ന്ന് ബാരലിന് 81.33 ഡോളര്‍ എന്ന നിലയിലാണിപ്പോള്‍.  

മുംബൈ: ബുധനാഴ്ച്ച രാവിലെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. വിനിമയ വിപണിയില്‍ രാവിലെ ഡോളറിനെതിരെ 73.48 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് പൈസയുടെ ഇടിവ് നേരിട്ട് 73.42 എന്ന നിലയിലാണ്.

രൂപയുടെ മൂല്യത്തില്‍ ആറ് പൈസയുടെ മുന്നേറ്റമാണ് രാവിലെ ദൃശ്യമായത്. ബാങ്കുകളും ഫോറിന്‍ എക്സചേഞ്ചുകളും നിന്നും രാവിലെ അമേരിക്കന്‍ ഡോളര്‍ വിറ്റഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ നാണയത്തിന് മുന്നേറ്റമുണ്ടായത്. 

ക്രൂഡ് ഓയിലിന്‍റെ വില ഇന്ന് നേരിയ തോതില്‍ ഉയര്‍ന്ന് ബാരലിന് 81.33 ഡോളര്‍ എന്ന നിലയിലാണിപ്പോള്‍.

PREV
click me!

Recommended Stories

ആശ്വാസമാകുമോ പ്രഖ്യാപനം; റിസര്‍വ് ബാങ്ക് പണനയ സമിതി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്ക് മാറിയേക്കില്ലെന്ന് സൂചന
പിഎഫിൽ വമ്പൻ മാറ്റം, പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ ലളിതമാക്കി, തൊഴിലാളി വിഹിതം മിനിമം 1800 രൂപ, ബാക്കി നിക്ഷേപം