പലിശ നിരക്കുകൾ ബാങ്കുകള്‍ ഗണ്യമായി കുറച്ചു

By Web DeskFirst Published Jan 1, 2017, 9:51 AM IST
Highlights

ഭവനവായ്പയ്ക്കുൾപ്പടെയുള്ള പലിശ നിരക്ക് ബാങ്കുകൾ ഗണ്യമായി കുറച്ചു. എസ്ബിഐയുടെ അടിസ്ഥാന വായ്പാ പലിശ നിരക്ക് 8.9ൽ നിന്ന് 8 ആക്കി കുറച്ചു. ബാങ്ക് നിക്ഷേപത്തിൽ 15 ശതമാനം വർദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. നോട്ട് അസാധുവാക്കൽ രാജ്യത്തിന് വൻ നേട്ടമുണ്ടാക്കുമെന്നും ഈ വർഷത്തെ സർക്കാരിന്റെ അജണ്ടയാണ് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയതെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു

നോട്ട് അസാധുവാക്കലിനു ശേഷമുള്ള ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ പ്രസംഗത്തിൽ ബാങ്കുകളിലേക്ക് വന്ന വൻസമ്പത്തിന്റെ ഗുണം സാധാരണക്കാർക്ക് എങ്ങനെ കൈമാറാം എന്ന് അവർ തന്നെ തീരുമാനിക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. നോട്ട് അസാധുവാക്കൽ രാജ്യത്തിന് വലിയ നേട്ടമാകുമെന്നും പലിശ നിരക്കുകൾ കുറയുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കുകയും ചെയ്തു

അടിസ്ഥാന വായ്പാ പലിശ നിരക്കിൽ .9 ശതമാനത്തിന്റെ കുറവാണ് എസ്ബിഐ പ്രഖ്യാപിച്ചത്. നിലവിലുള്ള 8.9 ശതമാനത്തിൽ നിന്ന നിരക്ക് എസ്ബിഐ 8 ആക്കി കുറച്ചു. ഭവനവായ്പയ്ക്കുള്ള പലിശ നിരക്ക് 9.1 നിന്ന് 8.25 ശതമാനമായും സ്ത്രീകൾക്കുള്ളത് 8.20 ശതമാനമായും കുറച്ചതായും എസ്ബിഐ അറിയിച്ചു. 

അതായത് 30 ലക്ഷം ഭവനവായ്പ എടുത്ത ഒരാൾക്ക് പ്രതിമാസം തിരിച്ചടവിൽ 1718 രൂപയുടെ കുറവ് ലഭിക്കും. എസ്ബിഐയുടെ പ്രഖ്യാപനത്തിനു പിന്നാലെ യൂണിയൻ ബാങ്കും നിരക്കുകൾ കുറച്ചു. കഴിഞ്ഞ വർഷത്തെക്കാൾ നിക്ഷേപങ്ങളിൽ 15 ശതമാനം വർദ്ധനവാണ് 2016ൽ ഉണ്ടായത്. 

വായ്പകളുടെ കാര്യത്തിൽ എന്നാൽ വളർച്ച അഞ്ചു ശതമാനം മാത്രമാണ് ഉണ്ടായത്. ഇക്കാര്യം കൂടി കണക്കിലെടുത്താണ് ബാങ്ക് മേധാവിമാരുടെ യോഗം പലിശ നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചത്.

click me!