
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ തല്‍ക്കാലം കൂടുതല്‍ ബാങ്കുകളെ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ എസ്ബിഐ കൂടുതല്‍ ബാങ്കുകളെ ഏറ്റെടുക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അത്തരം വാര്‍ത്തകളെ ബാങ്ക് ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ തള്ളിക്കളഞ്ഞു.
എസ്ബിടി അടക്കം അഞ്ച് സബ്സിഡയറി ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും നേരത്തെ എസ്ബിഐയുമായി സര്‍ക്കാര്‍ ലയിപ്പിച്ചിരുന്നു. ഏറ്റെടുക്കലുകളെ തുടര്‍ന്നുളള അടുത്ത രണ്ടോ മൂന്നോ വര്‍ഷം ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നു വിലയിരുത്തേണ്ടതുണ്ടെന്നും രജ്നീഷ് കുമാര്‍ വ്യക്തമാക്കി. എസ്ബിഐയ്ക്ക് നിലവില്‍ 23 ശതമാനം വിപണി വിഹിതമുണ്ട് ഇത് വര്‍ദ്ധിക്കുന്നത് കുത്തകയ്ക്ക് കാരണമാകുമെന്നും ചെയര്‍മാന്‍ പ്രതികരിച്ചു.