വരുമാന നഷ്ടമുണ്ടാവാതെ ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവുമെന്ന് എസ്ബിഐ

Published : Sep 13, 2018, 06:57 PM ISTUpdated : Sep 19, 2018, 09:25 AM IST
വരുമാന നഷ്ടമുണ്ടാവാതെ ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്കാവുമെന്ന് എസ്ബിഐ

Synopsis

ഇന്ധനവില ഒരു ഡോളർ കൂടുമ്പോൾ 19 പ്രമുഖ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന ശരാശരി അധികലാഭം 1513 കോടി രൂപയാണെന്ന്  റിപ്പോർട്ട് പറയുന്നു

തിരുവനന്തപുരം: അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്ക് അധിക നികുതി വരുമാനമുണ്ടാക്കുമെന്ന് എസ്ബിഐ ഗവേഷണ വിഭാഗം. ബജറ്റിൽ പെടാത്ത 22,702 കോടി രൂപയുടെ അധിക ലാഭമാണ് സംസ്ഥാനങ്ങള്‍ക്ക് ഇന്ധന വില വര്‍ദ്ധനവിലൂടെ ലഭിക്കുക. ഇതുമൂലം സംസ്ഥാനങ്ങൾക്ക് പെട്രോൾ, ഡീസൽ വിലകളിൽ കുറവു വരുത്താനാകുമെന്നും റിപ്പോർട്ട് പരാമ‌ർശിക്കുന്നു.

ഇന്ധനവില ഒരു ഡോളർ കൂടുമ്പോൾ 19 പ്രമുഖ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന ശരാശരി അധികലാഭം 1513 കോടി രൂപയാണെന്ന്  റിപ്പോർട്ട് പറയുന്നു. ഇത് സംസ്ഥാനങ്ങളുടെ കറന്‍റ് അക്കൗണ്ട് കമ്മി 0.15 മുതൽ 0.20 വരെ ശതമാനം വരെ കുറയ്ക്കും.

ഏറ്റവും ഉയര്‍ന്ന 39.12%  വാറ്റ് ഈടാക്കുന്ന മഹാരാഷ്ട്രയ്ക്കാണ് കൂടുതൽ വില കുറയ്ക്കാൻ കഴിയുക. മഹാരാഷ്ട്രയ്ക്ക് നാല് രൂപ വരെ കുറയ്ക്കാനാവും. നിലവിൽ സംസ്ഥാനത്ത് പെട്രോൾ വില ലിറ്റിന് 90 കടന്നിട്ടുണ്ട്. 

കേരളത്തിന് കഴിഞ്ഞ വർഷത്തേക്കാൾ 908 കോടിയുടെ അധിക വരുമാനമാണ് വിലക്കയറ്റം കൊണ്ടുണ്ടാവുകയെന്നാണ് കണക്ക്. ഇതനുസരിച്ചു പെട്രോൾ വിലയിൽ 3.3 രൂപയും ഡീസൽ വിലയിൽ 2.6 രൂപയും കുറയ്ക്കാനാകും എന്നും  റിപ്പോർട്ടിൽ പറയുന്നു. 

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
click me!

Recommended Stories

ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും; രൂപയുടെ ഇടിവ് തിരിച്ചടി
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം എന്ന നേട്ടം നിലനിർത്തി ഇന്ത്യ; ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ്