
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സംസ്ഥാനത്തെ 197 ശാഖകള്‍ പൂട്ടുന്നു. എറണാകുളം ജില്ലയിലാണ് കൂടുതല്‍ ബ്രാഞ്ചുകള്‍ പൂട്ടുന്നത്, 33 ശാഖകള്‍ക്ക് ഇവിടെ താഴ് വീഴും.
തൃശൂരില്‍ 22 ഉം കോഴിക്കോട് 19 ഉം തിരുവനന്തപുരത്ത് 16 ഉം ശാഖകള്‍ വരും ദിവസങ്ങളില്‍ അടയ്‌ക്കും.എസ്ബിഐ-എസ്ബിടി ലയനത്തോടെ അടുത്തടുത്ത് വന്ന നഗരങ്ങളിലെയും അര്‍ദ്ധ നഗരങ്ങളിലെയും എസ്ബിടി ശാഖകളാണ് പൂട്ടുന്നതില്‍ കൂടുതലും.
ലനയത്തിന് മുമ്പ് തന്നെ എസ്ബിടിയുടെ 30 ശതമാനം ശാഖകള്‍ അടയ്‌ക്കുമെന്ന് എസ്ബിഐ സൂചന നല്‍കിയിരുന്നു. ജീവനക്കാര്‍ക്ക് വിആര്‍എസ് എടുക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നടപടി. അതേസമയം ശാഖകള്‍ പൂട്ടാനുള്ള തീരുമാനം എസ്ബിഐ ജീവനക്കാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ബ്രാഞ്ചുകള്‍ പൂട്ടുന്നതോടെ കൂടുതല്‍ തൊഴില്‍ നഷ്‌ടം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജീവനക്കാര്‍.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.