എസ്.ബി.ഐ അക്കൗണ്ടുകള്‍ ഇനി സൗജന്യമായി ക്ലോസ് ചെയ്യാം

Published : Oct 02, 2017, 07:36 PM ISTUpdated : Oct 04, 2018, 04:56 PM IST
എസ്.ബി.ഐ അക്കൗണ്ടുകള്‍ ഇനി സൗജന്യമായി ക്ലോസ് ചെയ്യാം

Synopsis

മുംബൈ: എസ്.ബി.ഐ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ്ജ് പിന്‍വലിച്ചു. ഒരു വര്‍ഷം മുമ്പെങ്കിലും ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമ്പോള്‍ ഇനി പണമൊന്നും നല്‍കേണ്ടതില്ല. അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സില്‍ കുറവ് വരുത്തിയതിന് പിന്നാലെയാണ് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ചാര്‍ജ്ജും എടുത്ത് കളഞ്ഞത്. മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ ഈടാക്കിയിരുന്ന പിഴ തുകയും കുറച്ചിട്ടുണ്ട്.

എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിച്ചതിന് പിന്നാലെ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ വന്‍തോതിലാണ് വര്‍ദ്ധിപ്പിച്ചത്. അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സും വര്‍ദ്ധിപ്പിച്ചു. ഇത് സൂക്ഷിച്ചില്ലെങ്കില്‍ വലിയ തുക പിഴയീടാക്കാനും തീരുമാനിച്ചു. ഇത് അറിഞ്ഞ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ബാങ്കിലെത്തിയവരില്‍ നിന്ന് അതിനും പണം ഈടാക്കിയിരുന്നു എസ്.ബി.ഐ. 500 രൂപയും ജി.എസ്.ടിയുമാണ് എസ്.ബി.ഐ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ ഈടാക്കിയിരുന്നത്. ഇതിന് അറുതിയായിരിക്കുകയാണിപ്പോള്‍. ഒരു വര്‍ഷത്തിന് മുമ്പ് ഓപ്പണ്‍ ചെയ്ത അക്കൗണ്ടുകള്‍ സൗജന്യമായി ക്ലോസ് ചെയ്യാം. ഒരു വര്‍ഷത്തില്‍ താഴെ മാത്രമായ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണമെങ്കില്‍ പഴയത് പോലെ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം. എന്നാല്‍ അക്കൗണ്ട് തുറന്ന് 14 ദിവസത്തിനകം ക്ലോസ് ചെയ്യുകയാണെങ്കിലും പണം നല്‍കേണ്ടതില്ല. ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾ നോക്കുന്നത് എന്തെല്ലാം? പെട്ടെന്ന് അപ്രൂവൽ ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
വീണ്ടും ഉയർന്ന് സ്വർണ വില; വെള്ളി വിലയിലും വർധനവ്, ഒരു പവൻ വാങ്ങാൻ ഇന്നെത്ര കൊടുക്കണം?