
ഇതോടെ മലയാളികളുടെ സ്വന്തം ബാങ്കായ എസ്ബിടി കാഴ്ചകളില്‍ നിന്ന് മറയും. ഇരു ബാങ്കുകളിലെയും ഇടപാടുകാരുടെ അക്കൗണ്ട് നമ്പറുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പട്ടിക തയാറായിക്കഴിഞ്ഞു. ലയന വിജ്ഞാപനം എന്ന ഔദ്യോഗിക നടപടിക്രമം നടക്കുന്നതോട് കൂടി എസ്ബിടി എന്ന പേര് ചരിത്രത്തിന്റെ ഭാഗമാകും.
എസ്ബിടി എന്നീ മൂന്നക്ഷരങ്ങളും ഇവയ്ക്കിടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങുമാണ് എസ്ബിടിയുടെ ലോഗോ. ഇതു മാറ്റി, പകരം പീകോക് ബ്ലൂ എന്ന നിറത്തില്‍ എസ്ബിഐ എന്ന മൂന്നക്ഷരങ്ങളാണ് പുതിയ ബോര്‍ഡുകളിലുണ്ടാവുക. സംസ്ഥാനത്ത് 1700 എടിഎമ്മുകളും 1177 ശാഖകകളുമുണ്ട്. ഈ ബോര്‍ഡുകള്‍ മാറ്റുന്നതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.