
ബെംഗളൂരു നഗരത്തില്‍ എടിഎം തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇരുന്നൂറോളം കേസുകളിലായി പത്ത് ലക്ഷം രൂപയാണ് എ.ടി.എം വഴി നഷ്‌ടമായത്. കൗണ്ടറുകളില്‍ ക്യാമറ സ്ഥാപിച്ച് പിന്‍ നമ്പര്‍ ചോര്‍ത്തിയാണ് പണം തട്ടുന്നതെന്നാണ് പൊലീസിന്റെ സംശയം.
ബെംഗളൂരുവില്‍ എ.ടി.എം. കാര്‍ഡുപയോഗിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഒരാഴ്ച്ചയ്‌ക്കിടെ നടന്ന സംഭവങ്ങള്‍. കോറമംഗല, ഇലക്ട്രോണിക് സിറ്റി, ഇന്ദിരാ നഗര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ എടിഎമ്മുകളിലാണ് വ്യാപക തട്ടിപ്പ് നടന്നത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി ഫോണില്‍ എസ്.എം.എസ്. ലഭിച്ചപ്പോഴാണ് പലരും തട്ടിപ്പ് നടന്ന വിവരം അറിഞ്ഞത്. ഉടന്‍തന്നെ അടുത്തുള്ള സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. രാജ്യത്തെ മറ്റ് നഗരങ്ങളില്‍ നിന്നും പണം പിന്‍വലിച്ചതായാണ് സന്ദേശങ്ങള്‍ വന്നത്. ചൊവ്വാഴ്ച മാത്രം 35 പരാതിക്കാര്‍ പൊലീസിനെ സമീപിച്ചു. ഒരാഴ്ചക്കിടെ 200 പരാതികളാണ് കിട്ടിയത്‍. നഷ്‌ടമായതാവട്ടെ പത്ത് ലക്ഷം രൂപയും.
എടിഎം കാര്‍ഡ് പ്രവേശിപ്പിക്കുന്ന സ്ഥലത്ത് പ്രത്യേക ഉപകരണം വെച്ചാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ക്യാമറകള്‍ സ്ഥാപിച്ച് പിന്‍ നമ്പറുകളും കൈക്കലാകും. ഈ രണ്ട് രീതിയിലുളള തട്ടിപ്പുകളാണ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ബംഗളൂരുവില്‍ സമാനരീതിയിലുള്ള തട്ടിപ്പുകളുണ്ടായിരന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുള്‍ സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.