ഓഹരി വിപണികളിൽ കനത്ത നഷ്‍ടം

By Web DeskFirst Published Sep 22, 2017, 12:11 PM IST
Highlights

ഇന്ത്യന്‍ ഓഹരി വിപണികളിൽ കനത്ത നഷ്‍ടം. സെൻസെക്സ് 300 പോയന്റും നിഫ്റ്റി 100 പോയന്‍റിൽ അധികവും ഇടിഞ്ഞു. പലിശ കൂട്ടാനുള്ള ഫെഡറൽ റിസർവ് തീരുമാനത്തെ തുടർന്ന് വിദേശ നിക്ഷേപകർ വൻ തോതിൽ പണം പിൻവലിക്കുന്നതാണ് വിപണിയെ പ്രതിസന്ധിയിലാക്കുന്നു. ഉത്തര കൊറിയ- -അമേരിക്ക യുദ്ധകാഹളത്തെ തുടർന്ന് ആഗോള വിപണികൾ നഷ്‍ടത്തിലായതും വിപണിയെ നഷ്ടത്തിലാക്കുന്നു. ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ടാറ്റ മോട്ടോഴ്സ്, സൺഫാർമ, സിപ്ല എന്നിവ നേട്ടത്തിലാണ്. ഡോളറിമായുള്ള വിനിമയത്തിൽ നഷ്‍ടം നേരിടുന്ന രൂപ 65ന് താഴേയ്‍ക്ക് പതിച്ചു. 20 പൈസ നഷ്‍ടത്തോടെ 65 രൂപ ഒരു പൈസയിലാണ് വ്യാപാരം.

 

click me!