ഓഹരിവിപണി നേരിയ നേട്ടത്തോടെ തുടങ്ങി

By Web DeskFirst Published Jan 23, 2017, 6:30 AM IST
Highlights

മുംബൈ: ഓഹരി വിപണികള്‍ നേരിയ നേട്ടത്തിലാണ്. സെന്‍സെക്‌സ് 100 പോയിന്റോളവും നിഫ്റ്റി 50 പോയിന്റോളവും ഉയര്‍ന്നു. ഏഷ്യന്‍ വിപണികളിലെ നേട്ടത്തിന്റെ ചുവട് പിടിച്ചാണ് ഇന്ത്യന്‍ വിപണികളുടെ ചലനം. ഗെയില്‍, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസയം ഐ സി ഐ സി ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിയമത്തില്‍ രൂപയുടെ നഷ്ടം തുടരുകയാണ്. 10 പൈസയുടെ നഷ്ടത്തോടെ 68 രൂപ 9 പൈസയിലാണ് രൂപയുടെ വ്യാപാരം. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രെപ് അധികാരത്തിലേറിയതിന് ശേഷമുള്ള സാന്പത്തിക, ഐടി രംഗത്തെ ആശങ്കയാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം.

click me!