ഓഹരി വിപണി നേട്ടത്തില്‍; രൂപയുടെ മൂല്യത്തിലും നേരിയ വര്‍ദ്ദനവ്

By Web DeskFirst Published Oct 3, 2016, 6:42 AM IST
Highlights

കൊച്ചി: ഓഹരി വിപണികള്‍ മികച്ച നേട്ടത്തില്‍. സെന്‍സെക്‌സ് 300 പോയന്റും നിഫ്റ്റി 100 പോയന്റും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 28,100നും നിഫ്റ്റി 8,700നും മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ വിപണികളിലും പ്രതിപലിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള നടപടികള്‍ അടുത്ത മാര്‍ച്ചോടെയേ ആരംഭിക്കൂ എന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയുടെ പ്രസ്താവനയാണ് വിപണികളെ സ്വാധീനിച്ചത്. മാരുതി സുസുക്കി, ഹീറോ മോട്ടോര്‍ കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ന് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അതേസമയം ഇന്‍ഫോസിസ്, ടി സി എസ്, വിപ്രോ എന്നിവ നഷ്ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 11 പൈസയുടെ നേട്ടത്തോടെ 66 രൂപ 50 പൈസയിലാണ് രൂപ.

click me!