പുതിയ ചരിത്രംകുറിച്ച് ഓഹരി സൂചികകള്‍

By Web DeskFirst Published Jan 23, 2018, 10:44 AM IST
Highlights

മുംബൈ: രാജ്യത്തെ പ്രധാന ഓഹരിസൂചികകളിൽ റെക്കോർഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി നിഫ്റ്റി 11,000 പിന്നിട്ടപ്പോൾ, ബോംബെ ഓഹരി സൂചികയായ സെൻസെക്സ് 36,000ത്തില്‍ എത്തി. രാവിലെ 9.20 ന് ആണ് നിഫ്റ്റി 48.80 പോയിന്റ് നേട്ടത്തോടെ 11,015 എന്ന തലത്തിലെത്തി റെക്കോര്‍ഡിട്ടത്. നിഫ്റ്റി  80.05 പോയന്റ് നേട്ടത്തില്‍ 11046.70 പോയന്റിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

175.68 പോയിന്റ് ഉയർച്ചയോടെ 35,973.69 എന്ന തലത്തിലാണ് വ്യാപാരം തുടങ്ങിയ ബിഎസ്ഇ  231.37 ഉയര്‍ന്ന് 36030.98 പോയന്റിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ബാങ്കിങ്, മെറ്റൽ ഓഹരികളിലാണ് ഇന്ന് കുതിപ്പു രേഖപ്പെടുത്തിയത് ആക്സിസ് ബാങ്ക്, വേദാന്ത, ഹിൻഡാൽകോ, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്.

ആക്സിസ് ബാങ്ക് 2.06 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ് 1.72 ശതമാനം നേട്ടമുണ്ടാക്കി. റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൻ തുടങ്ങിയ കമ്പനികൾ 1.3 ശതമാനം നേട്ടമുണ്ടാക്കി.

click me!