ച്യൂവിങ് ഗം ചവച്ചു തുപ്പല്ലേ... ഷൂ നിര്‍മ്മിക്കാം

By Web DeskFirst Published Apr 25, 2018, 3:49 PM IST
Highlights
  • വര്‍ഷം 3.3 മില്യണ്‍ പൗണ്ട് ഗമ്മാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഷൂ നിര്‍മ്മാണത്തിനായി ശേഖരിക്കുന്നത്

ആംസ്റ്റര്‍ഡാം: നാം ദിനവും ചവച്ച് കഴിഞ്ഞ് തുപ്പിക്കളയുന്ന ച്യൂവിങ് ഗമ്മില്‍ നിന്ന് ഷൂ ഉണ്ടാക്കിയാലോ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു അല്ലേ? എന്നാല്‍ സംഗതി യാഥാര്‍ഥ്യമാണ്. ആംസ്റ്റര്‍ഡാമിലെ മലിനീകരണം കുറയ്ക്കാന്‍ അവിടുത്തെ ഷൂ ഡിസൈനിംഗ് കമ്പനി ഒരു പരിഹാരം കണ്ടെത്തി. 

ചവച്ചു തുപ്പുന്ന ച്യൂവിങ് ഗമ്മുകളെല്ലാം ശേഖരിക്കുക. ശേഷം ച്യൂവിങ് ഗമ്മിലെ സിന്തറ്റിക്ക് റബ്ബറിനെ വേര്‍തിരിച്ചെടുത്ത് ഷൂവിന്‍റെ സോള്‍ നിര്‍മ്മിക്കുക ഇതായിരുന്നു കമ്പനി എംഡി അന്നാ ബല്ലൂസിന്‍റെ ബിസിനസ് മോഡല്‍. 

കാര്യം പുറത്തറിഞ്ഞതോടെ സര്‍ക്കാരും ജനങ്ങളും ഒപ്പം നിന്നു. വര്‍ഷം നിലവില്‍ 3.3 മില്യണ്‍ പൗണ്ട് ഗമ്മാണ് ആംസ്റ്റര്‍ഡാമില്‍ നിന്ന് ഷൂ നിര്‍മ്മാണത്തിനായി ശേഖരിക്കുന്നത്. ഇതുപയോഗിച്ച് ഷൂവിന്‍റെ സോള്‍ നിര്‍മ്മിക്കും. ബാക്കിയുളള ഭാഗങ്ങള്‍ തുകലിലും നിര്‍മ്മിക്കും. എന്തായാലും സംഭവം വിജയകരമെന്നാണ് ബല്ലൂസിന്‍റെ നിഗമനം. മറ്റ് നഗരങ്ങളിലേക്കും ഉടന്‍ പദ്ധതി വ്യാപിപ്പിക്കാനിരിക്കുകയാണ് ബല്ലൂസ്. ഉടന്‍ ഇത്തരം ഷൂസുകളണിഞ്ഞ അനേകരെ ആംസ്റ്റര്‍ഡാമിന്‍റെ തെരിവില്‍ കണാമെന്നാണ് ഏവരുടെയും പ്രതീക്ഷ.   

click me!