
കൊച്ചി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് ലുലു കണക്ട് നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് സിനിമാനടി മഞ്ജു വാര്യർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികളായ എം.സുധ, സോജൻ സെബാസ്റ്റ്യൻ, ദേവാനന്ദ്, വിനോദ് കുമാർ, നൗഫൽ എന്നിവർക്ക് ഒരുലക്ഷംരൂപ വീതം മഞ്ജുവാര്യർ സമ്മാനിച്ചു. കൂടാതെ നിരവധി പ്രോത്സാഹനസമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു മീഡിയ കോഡിനേറ്റർ എൻ.ബി. സ്വരാജ്, ഇലക്ട്രോണിക്സ് സിനീയർ ബയർ പി.എ.ജമാൽ എന്നിവർ സംബന്ധിച്ചു.