സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 8.48% വര്‍ധന

By Asianet NewsFirst Published May 12, 2016, 1:50 AM IST
Highlights

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക അറ്റാദായത്തില്‍ 8.48 ശതമാനം വര്‍ധന. 333.27 കോടിയാണ് 2015 - 2016 വര്‍ഷത്തെ അറ്റാദായം. നടപ്പു സാമ്പത്തിക വര്‍ഷം ബിസിനസ് ഒരു ലക്ഷം കോടിയെത്തുമെന്നും ബാങ്ക് മാനെജിങ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 72.97 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 347.12% അധികമാണിത്. 55721 കോടി രൂപയാണ് ആകെ നിക്ഷേപം. വായ്പ 41785 കോടി രൂപ.

50 സ്ഥലങ്ങളിലേക്കു കൂടി ബാങ്കിന്റെ സാന്നിധ്യം നടപ്പു സാമ്പത്തിക വര്‍ഷം വ്യാപിപ്പിക്കുമെന്ന് മാത്യു പറഞ്ഞു. 100 എടിഎമ്മുകള്‍ കൂടി സ്ഥാപിക്കും. 50 ശതമാനം ലാഭ വിഹിതം ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 
 

click me!