ജി.എസ്.ടി തിരിച്ചടിക്കുന്നു; ഓഹരി വിപണികളില്‍ നഷ്ടം

Published : Aug 03, 2017, 01:02 PM ISTUpdated : Oct 05, 2018, 01:42 AM IST
ജി.എസ്.ടി തിരിച്ചടിക്കുന്നു; ഓഹരി വിപണികളില്‍ നഷ്ടം

Synopsis

മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്‌ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്‌സ് 150 പോയന്‍റ് നഷ്‌ടത്തിലേക്ക് വീണു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും നഷ്‌ടത്തിലാണ്.

രാജ്യത്തെ വാങ്ങല്‍ ശേഷി നാല് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതാണ് വിപണികളെ നഷ്‌ടത്തിലാക്കുന്നത്. ജൂലൈയില്‍ പി.എം.ഐ 45.9 ആണ്. ജൂണിലിത് 53.1 ആയിരുന്നു. ചരക്ക് സേവന നികുതിയിലെ ആശങ്കകളാണ് പി.എം.ഐയില്‍ ഇടിവ് വരുത്തിയത്. ഏഷ്യന്‍ വിപണികളിലും നഷ്‌ടമാണ്. ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചതും വിപണിയില്‍ പ്രതിഫലിക്കുന്നില്ല. കോള്‍ ഇന്ത്യ, ഭെല്‍, എസ്ബിഐ എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ലൂപ്പിന്‍, ടി.സി.എസ്, സണ്‍ ഫാര്‍മ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടം തുടരുകയാണ്. ആറ് പൈസ കൂടി 63 രൂപ 64 പൈസയിലാണ് വിനിമയം.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

കുടുംബ ബാധ്യത ഏറ്റെടുത്തു, വർഷങ്ങൾക്ക് മുൻപ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; വാട്‌സാപ്പിന്റെ അമരത്തേക്ക് ഇന്ത്യക്കാരൻ കുനാൽ ഷാ
ഇടിത്തീയായി എൽ-നിനോ: ഇന്ത്യക്കേറ്റത് വൻ തിരിച്ചടി; കാലവസ്ഥാ മാറ്റത്തിന് പുറമെ പഞ്ചസാര കയറ്റുമതിയും കുത്തനെ ഇടിഞ്ഞേക്കും