ഓഹരി വിപണികളില്‍ നേട്ടം; രൂപയുടെ മൂല്യവും ഉയര്‍ന്നു

By Web DeskFirst Published May 25, 2017, 12:38 PM IST
Highlights

മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണികളുടെ വ്യാപാരവും നേട്ടത്തിലേക്ക് കടക്കുന്നത്. അമേരിക്കന്‍ സാമ്പത്തിക നില മെച്ചപ്പെടുന്നത് പരിഗണിച്ച് കേന്ദ്ര ബാങ്കായ ഫെഡറഷല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടിയേക്കുമെന്ന റിപ്പോര്‍ട്ടാണ് ആഗോള വിപണികളെ സ്വാധീനിക്കുന്നത്.

ഇന്ത്യയില്‍ സെന്‍സെക്‌സ് 30,500ന് അടുത്ത് വ്യാപാരം ചെയ്യുന്നു. നിഫ്റ്റി 9,400ന് മുകളിലാണ്. എണ്ണ, വാതക, ഐ.ടി, എഫ്.എം.സി.ജി സെക്ടറുകള്‍ നേട്ടത്തിലാണ്. ഗെയില്‍, ലാര്‍സന്‍, ടി.സി.എസ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. ലൂപ്പിന്‍, ഡോ.റെഡ്ഡീസ് ലാബ്സ്, സണ്‍ ഫാര്‍മ എന്നിവ നഷ്‌ടത്തിലാണ്.  ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. 21 പൈസ ഉയര്‍ന്ന് 64 രൂപ 52 പൈസയിലാണ് രൂപയുടെ വിനിമയം.

click me!