പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇതിലും നല്ലൊരു വഴിയില്ല

Published : Sep 27, 2018, 09:43 AM ISTUpdated : Sep 27, 2018, 01:33 PM IST
പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഇതിലും നല്ലൊരു വഴിയില്ല

Synopsis

ഭാവിയില്‍ പെണ്‍കുട്ടിയുടെ വിവാഹം, വിദ്യാഭ്യാസം, സാമ്പത്തിക ഭാവി എന്നിവയ്ക്ക് പദ്ധതി ഏറെ ഗുണകരമാണ്.

ദില്ലി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതോടെ പിപിഎഫ്, എംഐഎസ്, എന്‍എസ്സി, സുകന്യ സമൃദ്ധി യോജന അടക്കമുളള പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക വലിയ നേട്ടം. 2015 ജനുവരി 22 നാണ് സുകന്യ സമൃദ്ധി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. 

2018 ജനുവരി ഒന്ന് മുതല്‍ പദ്ധതിയുടെ പലിശ നിരക്ക് 8.1 ശതമാനമാണ്. 2018 ഒക്ടോബര്‍ ഒന്ന് മുതല്‍ പലിശ നിരക്ക് 8.5 ശതമാനമാകും. പെണ്‍കുട്ടികളുളള മാതാപിതാക്കളെ ലക്ഷ്യം വച്ച് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 

ഭാവിയില്‍ പെണ്‍കുട്ടിയുടെ വിവാഹം, വിദ്യാഭ്യാസം, സാമ്പത്തിക ഭാവി എന്നിവയ്ക്ക് പദ്ധതി ഏറെ ഗുണകരമാണ്. "ബേട്ടി ബച്ചാവേ, ബേട്ടി പഠാവോ" ക്യാംമ്പയിന്‍റെ ഭാഗമായാണ് സുകന്യ സമൃദ്ധി യേജന സര്‍ക്കാര്‍ ആരംഭിച്ചത്. അടുത്തുളള തപാല്‍ ഓഫീസിലൂടെയോ, വാണിജ്യ ബാങ്കിലൂടെയോ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ പദ്ധതിയുടെ ഭാഗമാകാം. ഈ പദ്ധതിക്ക് നികുതി ഇളവുകളുടെ ലഭിക്കും. 

PREV
click me!

Recommended Stories

ലോണിന് കരാറിലുള്ളതിനേക്കാൾ അധിക പലിശ ഈടാക്കി; കയ്യോടെ പിടിച്ച് ആർബിഐ, ബാങ്ക് ഓഫ് ബറോഡയ്ക്ക് 63.6 ലക്ഷം രൂപ പിഴ
'നമുക്ക് നഗരങ്ങളിൽച്ചെന്ന് രാപ്പാർക്കാം', കൂട്ടത്തോടെ ആളുകളുടെ ഒഴുക്ക്; സാധാരണക്കാർക്ക് താങ്ങാനാകാതെ ടയർ-2 നഗരങ്ങളും!