മഹാപ്രളയം; വീടുകള്‍ ഇന്‍ഷുര്‍ ചെയ്ത് സുരക്ഷിതമാക്കേണ്ടതിന്‍റെ ആവശ്യകതകള്‍

By Web TeamFirst Published Sep 26, 2018, 1:18 PM IST
Highlights

 വീടുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിലൂടെ പ്രളയം, തീപിടിത്തം, മറ്റ് അത്യാഹിതങ്ങള്‍ എന്നിവ മൂലമുണ്ടാവുന്ന നാശനഷ്ടങ്ങളില്‍ നിന്ന് വീട്ടുടമകള്‍ക്ക് രക്ഷ നേടാം

പ്രളയകാലത്തെ ഏറ്റവും വലിയ കണ്ണീര്‍ കാഴ്ച്ചകളിലൊന്ന് തകര്‍ന്നടിഞ്ഞ വീടുകളായിരുന്നു. ഒരായുസ്സിന്‍റെ അദ്ധ്വാനമായ വീടുകള്‍ പ്രളയം തകര്‍ത്തെറിയുന്നത് കണ്ട് വിറങ്ങലിച്ചു നില്‍ക്കുന്ന കേരളീയരുടെ കാഴ്ച്ചകളായിരുന്നു എവിടെയും. പ്രളയം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ ആലപ്പുഴ ജില്ലയില്‍ 2126 വീടുകളാണ് പൂര്‍ണ്ണമായി തകര്‍ന്നത്. ഇതിലൂടെ സംസ്ഥാനത്തിനുണ്ടായ നഷ്ടം 119.48 കോടി രൂപയാണ്. 

പ്രളയം ഭീകര താണ്ടവമാടിയ ചെങ്ങന്നൂരില്‍ 1906 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നുപോയപ്പോള്‍ 8121 വീടുകള്‍ ഭാഗികമായി നശിച്ചു. കോഴിക്കോട് ജില്ലയില്‍ 175 ഓളം വീടുകളും പൂര്‍ണ്ണമായി നശിച്ചു. ഈ നാശ നഷ്ടക്കണക്കുകള്‍ നമ്മളെ വരും കാലങ്ങളില്‍ വീടുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിന്‍റെ ആവശ്യകതകളെപ്പറ്റി ഓര്‍മ്മപ്പെടുത്തുന്നു. വീടുകള്‍ ഇന്‍ഷുര്‍ ചെയ്യുന്നതിലൂടെ പ്രളയം, തീപിടിത്തം, മറ്റ് അത്യാഹിതങ്ങള്‍ എന്നിവ മൂലമുണ്ടാവുന്ന നാശനഷ്ടങ്ങളില്‍ നിന്ന് വീട്ടുടമകള്‍ക്ക് രക്ഷ നേടാം.

റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ്

ഗൃഹ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ രാജ്യത്ത് മുന്നിലുളള സ്ഥാപനമാണ് റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ്. 2000 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ച റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സ് ഈ മേഖലയില്‍ 18 വര്‍ഷത്തെ സേവന പാരമ്പര്യമാണുളളത്. റോയല്‍ സുന്ദരത്തിന്‍റെ ഈ നിരയിലെ ഇന്‍ഷുറന്‍സ് പോളിസിയാണ് ഗൃഹ സുരക്ഷാ ഹോം ഇന്‍ഷുറന്‍സ്.

    

ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം, ഡൈമണ്‍ഡ് തുടങ്ങിയ അഞ്ച് തരം പ്ലാനുകളാണ് ഗൃഹ സുരക്ഷാ ഹോം ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ വരുക. ഇതിലൂടെ നിങ്ങളുടെ വീടുകളും ഫ്ലാറ്റുകളും സുരക്ഷിതമാക്കാന്‍ കഴിയും. നിങ്ങളുടെ വിലയേറിയ സ്വത്തുവകകള്‍ പരിരക്ഷിക്കപ്പെടുന്നതിനായുളള ഒരു സമഗ്ര ഹോം ഇന്‍ഷുറന്‍സ് പ്ലാനാണ് ഗൃഹ സുരക്ഷ ഹോം ഇന്‍ഷുറന്‍സ് പ്ലാന്‍. 

റോയല്‍ സുന്ദരം ഇന്‍ഷുറന്‍സിന്‍റെ പ്രധാന സവിശേഷതകള്‍

നിങ്ങളുടെ കെട്ടിടങ്ങള്‍ക്കൊപ്പം ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, ഫര്‍ണീച്ചറുകള്‍, മറ്റ് വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്കും കൂടി സുരക്ഷ ഉറപ്പാക്കുന്നു എന്നതാണ് റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ ഗൃഹ സുരക്ഷ ഹോം ഇന്‍ഷുറന്‍സ് പ്ലാനിന്‍റെ പ്രധാന സവിശേഷത. 

കെട്ടിടങ്ങള്‍ക്കുളള ഇന്‍ഷുറന്‍സിലെ സവിശേഷതകള്‍

  • ചുറ്റുമതിലും പരിസരവും ഉള്‍പ്പെടെ ഫ്ലാറ്റ് / വീട് എന്നിവയ്ക്കുളള സമഗ്രമായ പരിരക്ഷ
  • ദീര്‍ഘകാല പോളിസികള്‍ക്കായി ഓരോ വര്‍ഷവും 10 ശതമാനം എസ്ക്കലേഷന്‍ ബെനിഫിറ്റ് 
  • 20 വര്‍ഷം വരെയുളള ദീര്‍ഘമായ കാലയിളവിലേക്കായി പോളിസി എടുക്കാവുന്നതാണ്
  • അഗ്നിബാധ, അനുബന്ധ നാശനഷ്ടങ്ങള്‍, ഭൂമികുലുക്കം,മോഷണത്താല്‍ വാതിലുകള്‍, ജനലുകള്‍ എന്നിവയ്ക്കുളള നാശനഷ്ടങ്ങള്‍ തുടങ്ങിയവയ്ക്ക് ഗൃഹ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും
  • ഗൃഹ ഇന്‍ഷുറന്‍സ് പ്ലാന്‍ മുതല്‍ റീഇന്‍സ്റ്റേറ്റ്മെന്‍റ് മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ പരിരക്ഷ ലഭ്യമാണ്.

വീട്ടുപകരണങ്ങള്‍ക്കായുളള സവിശേഷതകള്‍ 

  • വീട്ടിലെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍, മറ്റ് വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക്  1.7 കോടി വരെ തുകയുടെ ഇന്‍ഷുറന്‍സ്
  • മൊബൈല്‍ ഫോണ്‍, ഐ -പാഡ്, ഐ -പോഡ്, ലാപ്പ്ടോപ്പ്, പാംടോപ്പ്, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍  മറ്റ് വിലപിടിപ്പുളള വസ്തുക്കള്‍ എന്നിവയ്ക്ക് പരിരക്ഷ ലഭ്യമാണ്. 
  • 50,000 രൂപ വരെ ഒരാഴ്ച്ചത്തെ താല്‍ക്കാലിക റീസെറ്റില്‍മെന്‍റിനായുളള പരിരക്ഷ നല്‍കും
  • ബാങ്കില്‍ നിന്ന് മടങ്ങുമ്പോള്‍ പണം നഷ്ടപ്പെടുന്നതിന് 25,000 രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും
  • മൂന്ന് വര്‍ഷം വരെ പോളിസി കാലാവധി തെരഞ്ഞെടുക്കാനുളള അവസരം ഗൃഹ സുരക്ഷാ ഇന്‍ഷുറന്‍സ് പ്ലാനിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. 

റോയല്‍ സുന്ദരം കേരളത്തില്‍

റോയല്‍ സുന്ദരം ഹോം ഇന്‍ഷുറന്‍സിന്‍റെ അഞ്ച് പ്ലാനുകളുടെ ഇന്‍ഷുറന്‍സ് തുകയുടെ പരിധികള്‍ ഇപ്രകാരമാണ്. ബ്രോണ്‍സ് പ്ലാനില്‍ ഇന്‍ഷുറന്‍സ് തുക 15 ലക്ഷം രൂപ വരെയാണ്. സില്‍വര്‍ പ്ലാനിന് 15 ലക്ഷം മുതല്‍ 25 ലക്ഷം വരെയും ഗോള്‍ഡ് പ്ലാനിന് 25 ലക്ഷം മുതല്‍ 50 ലക്ഷം വരെയും പ്ലാറ്റിനം, ഡയമണ്ട് തുടങ്ങിയ പ്ലാനുകള്‍ക്ക് 50 ലക്ഷത്തിന് മുകളിലുമാണ് ഇന്‍ഷുറന്‍സ് തുക.    

റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷുറന്‍സിന്‍റെ കേരളത്തിലെ ഓഫീസുകളെ നിങ്ങളുടെ സംശയ പരിഹാരങ്ങള്‍ക്കായി സമീപിക്കാവുന്നതാണ്.  കോട്ടയം മേഖലയിലുളളവര്‍ക്കായി സംക്രാന്തിയില്‍ ഓഫീസുണ്ട്. ഫോണ്‍: 9746950382, 0481 -2590208, കോഴിക്കോട് ഓഫീസ് ഫോണ്‍ നമ്പര്‍: 9995482751, ലാന്‍ഡ്‍ലൈന്‍: 0495 -2365758.    

click me!