ഇനിമുതല്‍ 10 കോടിവരെയുളള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ്

By Web DeskFirst Published Apr 14, 2018, 5:06 PM IST
Highlights
  • നികുതിയിളവുകള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 8 അംഗ ഇന്‍റര്‍ മിനിസ്റ്റീരിയര്‍ ബോര്‍ഡിനെ സമീപിക്കാം

ദില്ലി: സംരംഭകരാവാന്‍ കൊതിച്ചിരിക്കുന്നവര്‍ക്കും നിലവിലെ സംരംഭകര്‍ക്കും ആശ്വാസവും അഭിമാനവും നല്‍കിക്കൊണ്ട് പുതുക്കിയ സംരംഭക നികുതിയിളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇനിമുതല്‍ 10 കോടി രൂപ വരെ നിക്ഷേപിച്ച് സംരംഭം തുടങ്ങുന്നവര്‍ക്കും നിലവില്‍ സംരംഭക പരിധി 10 കോടിയായി നിലനില്‍ക്കുന്നവയ്ക്കും ഇതനുസരിച്ച് നികുതിയിളവ് ലഭിക്കും.

നികുതിയിളവുകള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 8 അംഗ ഇന്‍റര്‍ മിനിസ്റ്റീരിയര്‍ ബോര്‍ഡിനെ സമീപിക്കാം. ഇതിലൂടെ പുതിയ അനേകം സ്റ്റാര്‍ട്ടുപ്പുകള്‍ ഉയര്‍ന്നുവരുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷന്‍ 56 പ്രകാരമാണ് സംരംഭകര്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്നത്.

നികുതിയിളവുകള്‍ക്ക് അര്‍ഹതയുളള കമ്പനികള്‍ 2016 ഏപ്രില്‍ ഒന്നിന് ശേഷം ര‍ജിസ്റ്റര്‍ ചെയ്തവയാവണമെന്ന ഉത്തരവ് ഫലത്തില്‍ അനേകം സംരംഭങ്ങളെ പ്രതിസന്ധിയിലാക്കും. കേന്ദ്രസര്‍ക്കാരിന്‍റെ 2016 ജനുവരി 16 ന് തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ ഭാഗമായ പുതിയ ചുവടുവയ്പ്പാണ് നികുതിയിളവ് പ്രഖ്യാപനം.  

click me!