കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിക്കാണിക്കുന്നത്ര നേട്ടമൊന്നും ജിഎസ്ടി ഉണ്ടാക്കില്ലെന്ന് ഐസക്

By Web DeskFirst Published Jun 30, 2017, 3:02 PM IST
Highlights

രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുമ്പോള്‍രണ്ട് ശതമാനം നികുതി വളര്‍ച്ച ഉണ്ടാകുമെന്ന പ്രചാരണം തെറ്റാണെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടിയെ അനുകൂലിക്കുന്നുണ്ടെങ്കിലും അതിനെ വലിയ സാമ്പത്തിക സ്വാതന്ത്ര്യ പ്രഖ്യാപനമായി കാണേണ്ട കാര്യമില്ലെന്നും തോമസ് ഐസക് പറഞ്ഞു. ദിനേനെയെന്നോണം പശുവിന്റെ പേരിലും മറ്റും രാജ്യത്ത് ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ ഇത്തരമൊരു വലിയ ആഘോഷം നടത്തേണ്ട സാഹചര്യമല്ല ഉള്ളതെന്നും തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി ഇപ്പോള്‍ ദില്ലിയിലുള്ള തോമസ് ഐസക്, എന്നാല്‍ അര്‍ദ്ധരാത്രി നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല.

അതേസമയം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാരം ജി.എസ്.ടിയാണെന്ന് നേരത്തെ തോമസ് ഐസക് പറഞ്ഞു. 20 ശതമാനത്തോളം നികുതി വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനം പ്രതിവര്‍ഷം 10 ശതമാനത്തോളമാണ് വര്‍ദ്ധിക്കുന്നത്. ചിലവാകട്ടെ 15 ശതമാനത്തോളവും വര്‍ദ്ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജി.എസ്.ടി സംസ്ഥാന സര്‍ക്കാറിന് തുണയാകുമെന്നാണ് തോമസ് ഐസകിന്റെ വിലയിരുത്തല്‍.
 

click me!