
തിരുവനന്തപുരം: തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ചത്. ഓഖി പുനരധിവാസ പദ്ധതി വിപുലീകരണം അടക്കം തീരദേശ മേഖലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കായി 1000 കോടി രൂപ വരുന്ന സാമ്പത്തിക വർഷം ചെലവഴിക്കുമെന്നാണ് തോമസ് ഐസക് പറയുന്നത്. പൊഴിയൂരിൽ പുതിയ തുറമുഖം പണിയും. 70 ഫിഷ് മാർക്കറ്റുകൾ പണിയും.
തീരദേശ റോഡുകൾക്ക് 200 കോടി രൂപയാണ് ബജറ്റ് വകയിരുത്തുന്നത്. സ്കൂളുകളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഏറ്റെടുത്ത് നവീകരിക്കാനും പദ്ധതിയുണ്ട്. തീരദേശ താലൂക്കുകളിൽ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങൾക്ക് 900 കോടി രൂപ കിഫ്ബി വഴി ചെലവഴിക്കുമെന്നാണ് ബജറ്റ് വാഗ്ദാനം. താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 90 കോടി, മത്സ്യതൊഴിലാളികൾക്ക് പലിശരഹിത വായ്പ നൽകാൻ മത്സ്യ ഫെഡിന് 9 കോടി രൂപ തുടങ്ങിയവയും
തിരുവനനന്തപുരത്തെ മീൻവിൽപ്പനക്കാരികൾക്ക് കിയോസ്ക് തുടങ്ങാൻ പലിശ രഹിത വായ്പ അടക്കം ഒട്ടേറെ പുത്തൻ പദ്ധതികളും നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ട്. സാറ്റലൈറ്റ് ഫോണടക്കം ആധുനിക വാർത്താവിനിമയ ഉപകരണങ്ങൾ മത്സ്യ തൊഴിലാളികൾക്ക് ലഭ്യമാക്കുമെന്നും പ്രഖ്യാപനമുണ്ട്.