25 കോടിയുടെ അസാധു 'കാണിക്ക'; എന്ത് ചെയ്യുമെന്നറിയാതെ ക്ഷേത്രം അധികൃതര്‍

By Web DeskFirst Published Mar 15, 2018, 5:22 PM IST
Highlights

2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കോടികളുടെ അസാധു നോട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്.

ഹൈദരാബാദ്: നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് ശേഷം തിരുുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ചത് കോടികളുടെ അസാധു നോട്ടുകള്‍. പഴയ 1000, 500 രൂപാ നോട്ടുകളിലായി 25 കോടിയോളം രൂപയാണ് ഒന്നും ചെയ്യാനാവാതെ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്വം അധികൃതര്‍ വ്യക്തമാക്കുന്നു.

2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കോടികളുടെ അസാധു നോട്ടുകള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഈ നോട്ടുകള്‍ മാറ്റി നല്‍കണമെന്നും വിശ്വാസികളുടെ വികാരം മാനിക്കണമെന്നും അഭ്യര്‍ത്ഥിച്ച് റിസര്‍വ് ബാങ്കിന് കത്തെഴുതിയിട്ടുണ്ടെന്ന് ദേവസ്വം ചീഫ് അക്കൗണ്ട് ഓഫീസറും അഡീഷണല്‍ ഫിനാന്‍സര്‍ അഡ്വൈസറുമായി ഒ. ബാലാജി പറഞ്ഞു. നോട്ടുകള്‍ ക്ഷേത്രത്തില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണെന്നും റിസര്‍വ് ബാങ്കിന്റെ അനുകൂല ഉത്തരവ് തന്നെ പ്രതീക്ഷിക്കുന്നുവെന്നുമാണ് ക്ഷേത്രം അധികൃതരും പറയുന്നത്. 

 

click me!