രാജ്യത്ത് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്കുകള്‍

Published : Oct 14, 2018, 01:02 PM ISTUpdated : Oct 14, 2018, 01:03 PM IST
രാജ്യത്ത് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ബൈക്കുകള്‍

Synopsis

ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 മോഡലുകളില്‍ നാല് മോഡലുകളും ഹീറോ മോട്ടോകേര്‍പ്പിന്‍റേതാണ്.    

തിരുവനന്തപുരം: രാജ്യത്ത് ജൂലൈ മാസത്തില്‍ വിറ്റഴിഞ്ഞ പ്രമുഖ കമ്പനികളുടെ പത്ത് മോഡലുകള്‍ ഇവയാണ്. രാജ്യത്ത് ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മോഡല്‍ ഹീറോ സ്പ്ലെന്‍ഡറാണ്. 2,60,865 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്.

രണ്ടാം സ്ഥാനത്തുള്ള മോഡല്‍ ഹീറോ എച്ച് എഫ് ഡീലക്സാണ്. 1,83,694 മോഡലുകളാണ് രാജ്യത്ത് വിറ്റഴിഞ്ഞത്. ഹീറോയുടെ തന്നെ പാഷനാണ് മൂന്നാം സ്ഥാനത്ത് 88,354 യൂണിറ്റുകള്‍. ഹോണ്ട സിബി ഷൈന്‍, ബജാജ് സിടി 100, ഹീറോ ഗ്ലാമര്‍, ബജാജ് പള്‍സര്‍, റോയല്‍ എന്‍ഫീല്‍ഡിന്‍റെ അഭിമാന മോഡല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, ബജാജ് പ്ലാറ്റിന, ടിവിഎസ് അപ്പാച്ചെ തുടങ്ങിയവയാണ് വില്‍പ്പനയുടെ കാര്യത്തില്‍ നാല് മുതല്‍ 10 വരെ സ്ഥാനം കൈവരിച്ചത്. 

ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 മോഡലുകളില്‍ നാല് മോഡലുകളും ഹീറോ മോട്ടോകേര്‍പ്പിന്‍റേതാണ്.         

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?