ടൂറിസം മേഖലയിൽ കനത്ത പ്രതിസന്ധിയെന്ന് തോമസ് ഐസക്

Published : Jan 13, 2019, 10:59 AM ISTUpdated : Jan 13, 2019, 11:00 AM IST
ടൂറിസം മേഖലയിൽ കനത്ത പ്രതിസന്ധിയെന്ന് തോമസ് ഐസക്

Synopsis

വിദേശ രാജ്യങ്ങൾ പൗരൻമാർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. പണിമുടക്കുന്നവർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

തിരുവനന്തപുരം: ടൂറിസം മേഖലയിൽ കനത്ത പ്രതിസന്ധിയെന്ന് ധനമന്ത്രി തോമസ് ഐസക്. ടൂറിസം മേഖലയെ ഹർത്താൽ, പണിമുടക്കുകളിൽ നിന്ന് ഒഴിവാക്കണമെന്ന് തോമസ് ഐസക് പറഞ്ഞു. ഹർത്താലിലുണ്ടായ അക്രമങ്ങൾ ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടാക്കി. 

വിദേശ രാജ്യങ്ങളിലടക്കം കേരളത്തിനെക്കുറിച്ച് മോശം പ്രതിഛായ ഉണ്ടാക്കാൻ ഹര്‍ത്താല്‍ അക്രമം ഇടയാക്കിയെന്നും തോമസ് ഐസക് പറഞ്ഞു. വിദേശ രാജ്യങ്ങൾ പൗരൻമാർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയത് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. പണിമുടക്കുന്നവർക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല പ്രതിസന്ധിയിലാണെന്ന് തോമസ് ഐസക് വിലയിരുത്തി. വിദേശ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായത്. ആറുമാസത്തിനിടെ രണ്ട് ലക്ഷം സഞ്ചാരികളുടെ കുറവാണ് കേരളത്തിലെ ടൂറിസം മേഖലയില്‍ ഉണ്ടായത് .

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി