ഇസുസുവിലെ മുഴുവന്‍ ഓഹരിയും ടൊയോട്ട വില്‍ക്കും

By Web TeamFirst Published Aug 7, 2018, 7:27 AM IST
Highlights

ഇസുസുവിന്‍റെ 50 ദശലക്ഷം ഓഹരികളാണ് ടൊയോട്ട കൈവശമുളളത്

ടൊയോട്ട: ലോകോന്തര വാഹന നിര്‍മ്മാതക്കളായ ഇസുസു മോട്ടോഴ്സിലെ 5.89 ശതമാനം ഓഹരികള്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ വില്‍ക്കും. ഇസുസുവിന്‍റെ 50 ദശലക്ഷം ഓഹരികളാണ് ടൊയോട്ടയുടെ കൈവശമുളളത്. ഇരു കൂട്ടരും തമ്മിലുളള മൂലധന ബന്ധത്തിന് പരിസമാപ്തി ആകുമെങ്കിലും സാങ്കേതികമായി ഇരു കമ്പനികളും തമ്മിലുളള ബന്ധം തുടരും. 

നിലവില്‍ ഇരു കൂട്ടരും സഹകരിച്ച് നടപ്പാക്കിക്കെണ്ടിരിക്കുന്ന പ്രോജക്റ്റുകളെല്ലാം മുന്നോട്ടുകൊണ്ടുപോകും. 2006 നവംബറിലാണ് ഇസുസുവും ടൊയോട്ടയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. ഡീസല്‍ എന്‍ജിനുകളുടെ വികാസവും ഉല്‍പ്പാദനവും, പരസ്പര സാങ്കേതിക സഹായം എന്നിവയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനായിരുന്നു ഇരുകമ്പനികളും 2006 ലെ ധാരണയിലെത്തിയിരുന്നത്. നിലവില്‍ കൊമേഴ്സ്യല്‍, പാസഞ്ചര്‍ വാഹന വിപണിയില്‍ കൂടുതല്‍ മത്സരക്ഷമത കാഴ്ച്ചവെയ്ക്കാന്‍ ശ്രമിക്കുകയാണ് ഇസുസുവും ടൊയോട്ടയും.    

 
 

click me!