ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവ് കുറഞ്ഞെന്ന് യു എന്‍

By Web DeskFirst Published Jun 7, 2018, 11:39 PM IST
Highlights
  • ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവ് കുറഞ്ഞെന്ന് യു എന്‍
  • യുഎന്നിന്‍റെ 2018 ലെ വോള്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്  റിപ്പോര്‍ട്ടിലാണ് പരാമര്‍ശം

ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവില്‍ (എഫ്‍ഡിഐ) വലിയ കുറവ് നേരിട്ടതായി യുഎന്‍ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇന്ത്യയിലേക്കൊഴുകിയ വിദേശ നിക്ഷേപം 40 ബില്യണ്‍ ഡോളറാണ്. 2016 ല്‍ ഇത് 44 ബില്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണ് ഈ കുറവുണ്ടായത്. 

യുഎന്‍ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്പ്മെന്‍റ് (യുഎന്‍സിടിഎഡി) തയ്യാറാക്കിയ 2018 ലെ വോള്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്  റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2016 ല്‍ റോസ്നെഫ്റ്റിന്‍റെ ഇന്ത്യന്‍ എണ്ണവിപണിയില്‍ ഉണ്ടായ നിക്ഷേപവും മറ്റ് വിദേശ നിക്ഷേപങ്ങളുമാണ് 2016 ല്‍ വിദേശ നിക്ഷേപ വര്‍ദ്ധനയ്ക്ക് കാരണമായത്. എന്നാല്‍ അതിര്‍ത്തി കടന്നുളള ഏറ്റെടുക്കലും ലയനവും 8 ബില്യണ്‍ ഡോളറില്‍ നിന്ന് 23 ബില്യണ്‍ ഡോളറിലേക്ക് ഇക്കാലയിളവില്‍ ഉയരുകയും ചെയ്തു. 

click me!