കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിൽ; കർഷക സഹായ പദ്ധതിയുമായി കേന്ദ്രസർക്കാർ

By Web TeamFirst Published Feb 1, 2019, 11:55 AM IST
Highlights

ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് ധനസഹായം കിട്ടുക. 

ദില്ലി: ചെറുകിട കർഷകർക്ക് പ്രതിവർഷം ആറായിരം രൂപ അക്കൗണ്ടിൽ നൽകുമെന്ന് കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള കർഷകർക്കാണ് ധനസഹായം കിട്ടുക. 12 കോടി കർഷക കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം . 75,000 കോടി  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി എന്ന പേരിലാണ് 12 കോടി കർഷക കുടുംബങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതി പീയുഷ് ഗോയൽ പ്രഖ്യാപിച്ചത്. മൂന്ന് ഗഡുക്കളായാകും കർഷകർക്ക് ആറായിരം രൂപ നേരിട്ട് നൽകുക. ഇതിനായി 75,000 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി നൽകും. ഈ വർഷം എല്ലാ വീടുകളും വൈദ്യുതീകരിക്കും . തൊഴിലുറപ്പ് പദ്ധതിക്ക് 60,000 കോടി രൂപ എന്നിവയാണ് ബജറ്റിലെ ശ്രദ്ധേയമായ മറ്റു ചില പ്രഖ്യാപനങ്ങൾ. 2022 ഓടെ പുതിയ ഇന്ത്യയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പീയുഷ് ഗോയൽ പറഞ്ഞു.

മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി കിട്ടിയത് കർഷകരോക്ഷം കാരണമാണെന്ന വിലയിരുത്തലിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന പ്രഖ്യാപനങ്ങൾ ഇടക്കാല ബജറ്റിൽ ഉണ്ടാകുമെന്ന് നേരത്തേ സൂചനകൾ ഉണ്ടായിരുന്നു.

click me!