
ഒട്ടേറെ പ്രത്യേകതകളുമായാണ് ഇത്തവണത്തെ ബജറ്റ് അവതരണം നടക്കാനിരിക്കുന്നത്. നോട്ട് നിരോധനത്തിനു ശേഷം നടക്കുന്ന ആദ്യ ബജറ്റെന്ന പ്രാധാന്യവുമുണ്ട് ഇത്തവണത്തെ ബജറ്റിന്.
ബജറ്റ് 2017ന്റെ പ്രത്യേകതകള്‍
ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലാണ് സാധാരണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ഇത്തവണ അത് ഫെബ്രുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു.
റെയില്‍വേ ബജറ്റും പൊതു ബജറ്റില്‍ അവതരിപ്പിക്കുന്നു. റെയില്‍വേയ്‍ക്കായി പ്രത്യേക ബജറ്റ് ആവശ്യമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. റെയില്‍വേ ബജറ്റും പൊതു ബജറ്റില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്.
നിരവധി തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ഇത്തവണ കേന്ദ്രം ബജറ്റ് അവതരിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ ബജറ്റ് മാറ്റിവയ്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. ഏറ്റവും ഒടുവില്‍ പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് മാറ്റിവയ്‍ക്കണമെന്നും ആവശ്യമുയര്‍ന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള ബജറ്റായതിനാല്‍ കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് വലഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസനടപടികള്‍ ഉണ്ടായേക്കുമെന്ന പ്രതീക്ഷയും ഇത്തവണത്തെ ബജറ്റിന് പ്രാധാന്യം കൂട്ടുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.