
ദില്ലി: കേന്ദ്രബജറ്റില്‍ കര്‍ഷകര്‍ക്ക് വന്‍ ഇളവുകള്‍. കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്‌പ ലഭ്യമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ചെറുകിട ജലസേചനപദ്ധതികള്‍ക്ക് 5000 കോടി നീക്കിവെച്ചു. ജലസേചന മേഖലയ്‌ക്ക് പ്രത്യേക നബാര്‍ഡ് സഹായവും ലഭ്യമാക്കും. കാര്‍ഷികരംഗത്ത് 4.1% വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. കരാര്‍ കൃഷിയ്‌ക്ക് ചട്ടങ്ങള്‍ കൊണ്ടുവരും. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ക്ഷീരമേഖലയ്‌ക്ക് 8000 കോടി അനുവദജിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.