നികുതി ഭാരം കുറച്ച ബജറ്റില്‍ ആശ്വസിച്ച് വ്യവസായ മേഖല

Published : Feb 02, 2017, 09:40 AM ISTUpdated : Oct 04, 2018, 04:46 PM IST
നികുതി ഭാരം കുറച്ച ബജറ്റില്‍ ആശ്വസിച്ച് വ്യവസായ മേഖല

Synopsis

സംസ്ഥാനത്തെ വ്യവസായങ്ങളില്‍ 95 ശതമാനത്തിലധികം എം.എസ്.എം.ഇ അഥവാ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ഗണത്തില്‍പ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ 50 കോടി വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളുടെ വരുമാന നികുതി 30ല്‍ നിന്ന് 25 ശതമാനമാക്കി കുറച്ചത് പ്രതീക്ഷയോടെയാണ് വ്യാപാരികള്‍ കാണുന്നത്. നികുതി ഭാരം കുറയുന്നതോടെ നിക്ഷേപം ഉയര്‍ത്തി കച്ചവടം വിപുലീകരിക്കാനാവും.

ബജറ്റില്‍ പൊതുമേഖല സ്ഥാപനങ്ങളെ അവഗണിച്ചതില്‍ നിരാശയും പ്രകടമാണ്. കൊച്ചി ഷിപ്പ്‍യാര്‍ഡിന് 507 കോടി രൂപ അനുവദിച്ചതൊഴിച്ചാല്‍ മറ്റുള്ളവയ്‌ക്ക് കാര്യമായ പരിഗണനയില്ല. ഫാക്ട്, എച്ച്.ഒ.സി, കൊച്ചിന്‍ റിഫൈനറി എന്നിവയ്‌ക്ക് തുക അനുവദിക്കാത്തതിനാല്‍ ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന വ്യവസായികളുടെ നില അവതാളത്തിലാകും. ബജറ്റില്‍ നിര്‍മാണ മേഖലയ്‌ക്ക് കൂടുതല്‍ പണം അനുവദിച്ചതും പ്രതീക്ഷ ഉണര്‍ത്തുന്നു. നോട്ടുപ്രതിസന്ധിയെ തുടര്‍ന്ന് തകര്‍ച്ചയിലായ നിര്‍മാണ മേഖലയുടെ തിരിച്ച് വരവിന് ഈ നീക്കം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില