യുഎസ് പട്ടിക; എച്ച് 1 ബി വീസ ലഭിക്കാന്‍ തടസ്സമില്ല

Published : Oct 25, 2018, 08:01 PM IST
യുഎസ് പട്ടിക; എച്ച് 1 ബി വീസ ലഭിക്കാന്‍ തടസ്സമില്ല

Synopsis

കേരളത്തില്‍ നിന്നും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് യുവാക്കള്‍ എച്ച് 1 ബി വീസ നേടി അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 

കൊച്ചി: യുഎസ്സിന്‍റെ എച്ച് 1ബി വീസ സംബന്ധിച്ച് പുറത്ത് വന്ന കമ്പനികളുടെ പട്ടിക ഇന്ത്യക്കാര്‍ക്ക് വീസ ലഭിക്കുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. കഴിഞ്ഞ ദിവസം യുഎസ് പുറത്തുവിട്ട എച്ച് 1 ബി വീസ നേടിയ കമ്പനികളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇന്ത്യയില്‍ നിന്ന് ടിസിഎസ് മാത്രമേ ഉള്‍പ്പെട്ടിരുന്നോള്ളൂ.

വീസയുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക, ലഭിക്കാനുളള അര്‍ഹതയുടെ അടിസ്ഥാനത്തിലല്ല. കേരളത്തില്‍ നിന്നും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് യുവാക്കള്‍ എച്ച് 1 ബി വീസ നേടി അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 

ചെറുതും വലുതുമായ ഇത്തരം കമ്പനികള്‍ക്ക് തുടര്‍ന്നും വീസ ലഭിക്കുന്നതിന് പുതിയ പട്ടിക തടസ്സമല്ലെന്നാണ് ഈ മേഖലയിലുളളവരുടെ വിലയിരുത്തല്‍. സോഫ്റ്റ്‍വെയര്‍ സേവനങ്ങള്‍ക്കായി നിരവധി കമ്പനികള്‍ ഓണ്‍സൈറ്റ് സേവനങ്ങൾ നടത്താന്‍ നിരവധി പ്രഫഷനുലുകളെ വിവിധ രാജ്യങ്ങളിലേക്ക് അയ്ക്കാറുണ്ട്.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍