ഉത്സവ സീസണ്‍ വില്‍പ്പന; ആമസോണിന് വന്‍ നേട്ടം

By Web TeamFirst Published Nov 8, 2018, 10:43 AM IST
Highlights

സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയിലും വളര്‍ച്ചയുണ്ടായി. വണ്‍പ്ലസ്, ഷാവേമി എന്നിവയുടെ ഫോണുകളാണ് ഏറ്റവും കൂടുതല്‍ വിറ്റ് പോയത്.

ചെന്നൈ: ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ തങ്ങളുടെ ഷോപ്പിങ് ഫെസ്റ്റിവല്‍ ആയ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലൂടെ 20 മടങ്ങ് വില്‍പ്പന വര്‍ദ്ധന കൈവരിച്ചു. ആമസോണ്‍ കിന്‍ഡില്‍ ഡിവൈസുകളുടെ വില്‍പ്പനയില്‍ ഒന്‍പത് മടങ്ങ് വര്‍ദ്ധനയുണ്ടായി. കിന്‍ഡില്‍ ഇ-ബുക്കുകളില്‍ എട്ട് മടങ്ങ് അധികം വില്‍പ്പനയും ഉണ്ടായി.

സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയിലും വളര്‍ച്ചയുണ്ടായി. വണ്‍പ്ലസ്, ഷാവേമി എന്നിവയുടെ ഫോണുകളാണ് ഏറ്റവും കൂടുതല്‍ വിറ്റ് പോയത്. ടെലിവിഷനുകളില്‍ ഷവോമി, ബിപിഎല്‍, സാന്യോ എന്നിവയാണ് മികച്ച വില്‍പ്പന നടന്ന ബ്രാന്‍ഡുകള്‍. അടുക്കള ഉപകരണങ്ങള്‍ ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലും മൂന്ന് മടങ്ങ് വില്‍പ്പന വര്‍ദ്ധനവുണ്ടായി. 

ഈ ഫെസ്റ്റിവല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിച്ച വെബ്സൈറ്റ്, ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് എന്നീ നേട്ടങ്ങളും ആമസോണിനാണ്. ആമസോണ്‍ വികസിപ്പിച്ച ഹിന്ദി സൈറ്റ് സന്ദര്‍ശിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. 

click me!