വിജയ് മല്യ ഇന്ത്യയില്‍ നിന്ന് കടമെടുത്ത 6000 കോടി  വിദേശത്തേക്ക് കടത്തി

Published : Sep 25, 2017, 02:45 PM ISTUpdated : Oct 05, 2018, 12:30 AM IST
വിജയ് മല്യ ഇന്ത്യയില്‍ നിന്ന് കടമെടുത്ത 6000 കോടി  വിദേശത്തേക്ക് കടത്തി

Synopsis

മുംബൈ: കിംഗ്ഫിഷർ ഉടമ വിജയ് മല്യക്ക് വിവിധ ബാങ്കുകളിൽ നിന്ന് വായ്പ ലഭിച്ച 6,000 കോടി രൂപയിലധികവും കടലാസ് കമ്പനികളിലൂടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് കടത്തി. സി.ബി.ഐയും എൻഫോഴ്സ്മെന്‍റും നടത്തുന്ന അന്വേഷത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള 17 ബാങ്കുകളിൽ നിന്ന് വായ്പ എടുത്തശേഷം കടലാസ് കമ്പനികളിലൂടെ പണം വിദേശത്തേക്ക് കടത്തുകയായിരുന്നു. ബിനാമി പേരിൽ ഈ പണം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ ഏഴ് രാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടണിൽ കഴിയുന്ന മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണം എന്നാവശ്യപ്പെട്ട് നടക്കുന്ന കേസിൽ സമർപ്പിക്കുന്ന കുറ്റപത്രത്തിൽ ഈ വിവരങ്ങൾ കൂടി ചേർക്കാനാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ തീരുമാനം. വിവിധ ബാങ്കുകളിൽ നിന്ന് പണം തട്ടി കഴിഞ്ഞ വ‍ർഷം മാർച്ചിലാണ് മല്യ വിദേശത്തേക്ക് കടന്നത്.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

സ്വര്‍ണ്ണപ്പണയത്തിൽ വീണ്ടും ഇളവുകള്‍ വരും, വ്യക്തിഗത വായ്പകള്‍ക്ക് ഡിമാന്‍ഡ് കുറയുന്നു | Gold Loan
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും