സ്കോഡ സൂപ്പർബ് കാറുകൾ ഫോക്സ്‍വാഗൻ തിരിച്ച് വിളിക്കുന്നു

Published : Sep 21, 2016, 02:04 PM ISTUpdated : Oct 04, 2018, 04:29 PM IST
സ്കോഡ സൂപ്പർബ് കാറുകൾ  ഫോക്സ്‍വാഗൻ തിരിച്ച് വിളിക്കുന്നു

Synopsis

ദില്ലി: ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൻ ഇന്ത്യയിൽ വിറ്റ സ്കോഡ സൂപ്പർബ് കാറുകൾ തിരിച്ച് വിളിക്കുന്നു.അന്തരീക്ഷ മലിനീകരണം കുറച്ച് കാണിക്കാൻ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കൃത്രിമം നടത്തിയ കാറുകളാണ് തിരിച്ച് വിളിക്കുന്നത്.വിവാദം അവസാനിപ്പിക്കാൻ ഇന്ത്യയിലെ കാറുകളും ഫോക്സ്‍വാഗൻ തിരിച്ച് വിളിക്കുകയാണ്.

അമേരിക്കയിൽ ഡീസൽ എൻജിനുകൾക്കുള്ള മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഫോക്സ്‍വാഗൻ കാറുകളിൽ കൃത്രിമം നടത്തിയിരുന്നു. ഇതിന്‍റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിൽ ഇന്ത്യയിൽ വിറ്റ കാറുകളിലും സമാന കൃത്രിമം കണ്ടെത്തി. ഇത് ശരിയാക്കി നൽകുന്നതിന്റെ ആദ്യപടിയായാണ് സ്കോഡ സൂപ്പർബ് കാറുകൾ തിരിച്ച് വിളിച്ചത്.

കൃത്രിമം ഉണ്ടെന്ന് കണ്ടെത്തിയ 2 ലിറ്റർ EA 189 എഞ്ചിനാണ് കഴിഞ്ഞ വർഷം അവസാനം നി‍ർമാണം അവസാനിച്ച സൂപ്പർബിലുള്ളത്. ഈ കാറുകളിൽ സോഫ്റ്റ്‍വെയർ ഉള്ളതിനാൽ ഉയർന്ന തോതിലുള്ള അന്തരീക്ഷ മലിനീകരണം ഉണ്ടായാലും പുക പരിശോധനയിൽ കണ്ടെത്താനാവില്ല. കാറുകൾ തിരിച്ച് വിളിക്കാൻ ഫോക്സ്‍വാഗൻ നേരത്തെ തയ്യാറായിരുന്നെങ്കിലും ഓട്ടമൊബീൽ റിസർച്ച് അസോസിയേഷന്റെ അനുമതി വൈകുകയായിരുന്നു.

ഫോക്സ്‍വാഗൻ ഇന്ത്യയിൽ വിറ്റ മൂന്നേകാൽ ലക്ഷം കാറുകളിൽ കൃത്രിമം നടത്തിട്ടുണ്ടെന്നാണ് സൂചന . സ്കോഡയുടെ കാറുകൾ മാത്രമല്ല ഫോക്സ്‍വാഗൻ ഗ്രൂപ്പിന് കീഴിലുള്ള ഔഡി, ബെന്‍റ്ലി, ലംബോർഗിനി, പോർഷെ എന്നിവയുടെ കാറുകളും വൈകാതെ തിരിച്ച് വിളിച്ചേക്കും.

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ചാഞ്ചാട്ടം തുടർന്ന് ഓഹരി വിപണി; ഇപ്പോൾ ബോണ്ട് നിക്ഷേപിക്കുന്നത് നല്ല തീരുമാനമാണോ? നേട്ടമെന്ത്?
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം