ഒരു ലക്ഷം കോടി രൂപയ്ക്ക് ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കി

Web Desk |  
Published : May 09, 2018, 05:17 PM ISTUpdated : Oct 02, 2018, 06:31 AM IST
ഒരു ലക്ഷം കോടി രൂപയ്ക്ക് ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് സ്വന്തമാക്കി

Synopsis

1,07,200 കോടി രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിന്റെ ഭൂരിപക്ഷം ഓഹരികളും വാൾമാർട്ട് സ്വന്തമാക്കിയത്.

​ഗുരു​ഗ്രാം: ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുത്തു. ഇതു സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം അൽപസമയത്തിനകം വാൾമാർട്ടിൽ നിന്നുണ്ടാവും. ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികൾ ഏറ്റെടുത്തു കൊണ്ടാണ് അമേരിക്കൻ കമ്പനിയായ വാൾമാർട്ട് ഇന്ത്യൻ വിപണിയിലേക്ക് രം​ഗപ്രവേശനം ചെയ്യുന്നത്. 

1,07,200 കോടി രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിന്റെ ഭൂരിപക്ഷം ഓഹരികളും വാൾമാർട്ട് സ്വന്തമാക്കിയത്. ഇന്ത്യൻ വ്യവസായ ചരിത്രത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. 2007-ൽ ബെം​ഗളൂരു ആസ്ഥാനമായാണ് ഫ്ലിപ്കാർട്ട് പ്രവർത്തനം ആരംഭിക്കുന്നത്.

ദില്ലി ഐഐടിയിലെ വിദ്യാർത്ഥികളും മുൻ ആമസോൺ ജീവനക്കാരുമായ സച്ചിൻ ബൻസൽ, ബിന്നി ബൻസൽ എന്നിവർ ചേർന്നാണ് ഫ്ലിപ്കാർട്ടിന് തുടക്കം കുറിച്ചത്. ആരംഭകാലത്ത് പുസ്തക വിൽപനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഫ്ലിപ്കാർട്ട് പിൻക്കാലത്ത് ഇ-കൊമേഴ്സ് രം​ഗത്തെ മുൻനിര കമ്പനിയായി മാറുകയായിരുന്നു. 

 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒരു ലക്ഷം കടന്ന് കുതിക്കുന്നു, സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ; ഒരു പവന് ഇന്ന് എത്ര നൽകണം?
ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?