ഇന്ത്യ എന്തുകൊണ്ട് പത്ത് ശതമാനത്തിലേക്ക് വളരുന്നില്ല? കാരണം വ്യക്തമാക്കി നിതി ആയോഗ് സിഇഒ

By Web TeamFirst Published Jul 29, 2018, 1:13 PM IST
Highlights

ഐകൃരാഷ്ട്ര സഭയുടെ 2016 ലെ മാനവ വികസന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ റാങ്ക് 131 ആയിരുന്നു. 188 രാജ്യങ്ങളെ റാങ്ക് ചെയ്ത റിപ്പോര്‍ട്ടിലായിരുന്നു ഇന്ത്യയുടെ ഈ മോശം പ്രകടനം. 

ദില്ലി: ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 10 ശതമാനത്തിലേക്ക് ഉയരുന്നതിന് തടസ്സം നില്‍ക്കുന്ന ഘടകം ഹ്യൂമന്‍ ഡെലവപ്പ്മെന്‍റ് ഇന്‍റക്സിന്‍റെ (മാനവ വികസന സൂചിക)  പിന്നോക്കവസ്ഥയാണെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. മാനവ വികസന സൂചിക മെച്ചപ്പെടുത്തിയാല്‍ രാജ്യത്തിന് 10 ശതമാനം വികസനം നേടിയെടുക്കാനാവുമെന്ന് അദ്ദേഹം പ്രത്യശ പ്രകടിപ്പിച്ചു. 

ഇപ്പോള്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 7.5 ശതമാനമാണ്.  ഐകൃരാഷ്ട്ര സഭയുടെ 2016 ലെ മാനവ വികസന റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ റാങ്ക് 131 ആയിരുന്നു. 188 രാജ്യങ്ങളെ റാങ്ക് ചെയ്ത റിപ്പോര്‍ട്ടിലായിരുന്നു ഇന്ത്യയുടെ ഈ മോശം പ്രകടനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വളര്‍ച്ച നിരക്ക് 10 ശതമാനത്തിലേക്ക് എത്തിക്കാന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും. എന്നാല്‍, മാതൃമരണ നിരക്കും ശിശു മരണ നിരക്കും ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ 10 ശതമാനം വളര്‍ച്ചയെന്നത് സാധ്യമാവില്ലെന്ന് അമിതാഭ് കാത്ത് അഭിപ്രായപ്പെട്ടു. 

ഇന്ത്യയിലെ മൂന്നില്‍ ഒരു കുട്ടി എന്ന നിരക്കില്‍ വളര്‍ച്ച മുരടിപ്പ് നേരിടുന്നുണ്ടെന്നും നിതി ആയോഗ് സിഇഒ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ 200 ജില്ലകള്‍ പിന്നോക്കവസ്ഥ നേരിടുയാണെന്നും അവയുടെ പുരോഗതി സര്‍ക്കാര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നോക്കം നില്‍ക്കുന്ന ജില്ലകളെ പുരോഗതിയിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എന്‍ജിഒകള്‍ക്ക് വലിയ സംഭാവനകള്‍ ചെയ്യാനാവുമെന്നും അമിതാഭ് കാന്ത് അറിയിച്ചു.        
  

click me!