സ്വിസ് ബാങ്കിലെ പണം മുഴുവന്‍ കള്ളപ്പണമല്ല:  കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

Web Desk |  
Published : Jun 29, 2018, 06:04 PM ISTUpdated : Oct 02, 2018, 06:49 AM IST
സ്വിസ് ബാങ്കിലെ പണം മുഴുവന്‍ കള്ളപ്പണമല്ല:  കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

Synopsis

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ  നിക്ഷേപം മുഴുവന്‍ കള്ളപ്പണമായി കരുതാനാവില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ദില്ലി: സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ  നിക്ഷേപം മുഴുവന്‍ കള്ളപ്പണമായി കരുതാനാവില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. അതേ സമയം കള്ളപ്പണം തടയുന്നതിൽ സര്‍ക്കാര്‍ പരാജയമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി വിമര്‍ശിച്ചു . 

കള്ളപ്പണം തിരികെയെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം സ്വിസ് നാഷണൽ ബാങ്ക് പുറത്തു വിട്ട നിക്ഷേപ വിവരങ്ങളോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 2017 ൽ അൻപതു ശതമാനം ഉയര്‍ന്നെന്നാണ് വെളിപ്പെടുത്തൽ. നിക്ഷേപം ഏഴായിരം കോടിയായി .അതേ സമയം ഇപ്പോഴത്തെ വിവരങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. ഇന്ത്യക്കാരുടെ നിക്ഷേപ വിവരങ്ങള്‍  ഈ വര്‍ഷം അവസാനത്തോടെ സ്വിറ്റ്സര്‍ലന്റ് നൽകുമെന്ന ധനമന്ത്രാലയത്തിന്‍റെ ചുമതലയുള്ള മന്ത്രി പീയുഷ് ഗോയൽ പറയുന്നു  .

സ്വിസ് നിക്ഷേപം കളളപ്പണമെന്ന് കണ്ടെത്തിയാൽ കര്‍ശന നടപടിയുണ്ടാകും. ധനകാര്യ സെക്രട്ടറിയെ പരിഹസിച്ചാണ് സുബ്രഹ്മണ്യം സ്വാമിയുടെ പ്രതികരണം. കള്ളപ്പണം തിരികെയെത്തിക്കുമെന്ന മോദിയുടെ വാഗ്ദാനം പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. വാഗ്ദാനങ്ങളൊന്നും ഒാര്‍ക്കാൻ മോദിക്ക് നേരമില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിഹസിച്ചു. 
 

PREV

ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.

click me!

Recommended Stories

Gold Rate Today: ഒടുവിൽ വീണു! രാവിലെ റെക്കോർഡ് വില, വൈകുന്നേരം നിരക്ക് കുറഞ്ഞു
സ്വർണവില ഇനി ഒരു ലക്ഷത്തിൽ കുറയില്ലേ? റെക്കോർഡുകൾ തകരാനുള്ള കാരണങ്ങൾ