Latest Videos

ഹര്‍ത്താലുകള്‍ ലോക സാമ്പത്തിക ഫോറത്തിലും ചര്‍ച്ചയായി: ചോദ്യം ഉന്നയിച്ച് ബ്രിട്ടീഷ് പ്രതിനിധി

By Web TeamFirst Published Jan 24, 2019, 12:08 PM IST
Highlights

ബ്രിട്ടീഷ് പ്രതിനിധിയുടെ ജീവനക്കാര്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരാന്‍ താമസിച്ചതിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ ഹര്‍ത്താല്‍ കാരണമാണ് യാത്ര മുടങ്ങിയതെന്ന് അവര്‍ മറുപടി പറഞ്ഞു. പിന്നീട് താന്‍ ഇത് സംബന്ധിച്ച് വിശദമായി തിരക്കിയപ്പോഴാണ് കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്.

ദാവോസ്: കേരളത്തിലെ ഹര്‍ത്താലുകള്‍ ലോക സാമ്പത്തിക ഫോറത്തിലും ചര്‍ച്ചയ്ക്കെത്തി. സിഐഐ ഗള്‍ഫ് കമ്മിറ്റി ചെയര്‍മാനും വ്യവസായിയുമായ എം.എ. യൂസഫലി ഫോറത്തില്‍ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങള്‍ വിശദമാക്കുന്നതിനിടെയാണ് ബ്രിട്ടീഷ് പ്രതിനിധിയുടെ ആ ചോദ്യമെത്തിയത്. 'ഇടയ്ക്കിടെ ഹര്‍ത്താലുകളുണ്ടാകുന്ന കേരളത്തിന് എങ്ങനെയാണ് നിക്ഷേപകരെ ആകര്‍ഷിക്കാനാകുക' ഇതായിരുന്നു പ്രതിനിധിയുടെ ചോദ്യം.

ബ്രിട്ടീഷ് പ്രതിനിധിയുടെ ജീവനക്കാര്‍ അവധിക്ക് നാട്ടില്‍ പോയി തിരിച്ചുവരാന്‍ താമസിച്ചതിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ ഹര്‍ത്താല്‍ കാരണമാണ് യാത്ര മുടങ്ങിയതെന്ന് അവര്‍ മറുപടി പറഞ്ഞു. പിന്നീട് താന്‍ ഇത് സംബന്ധിച്ച് വിശദമായി തിരക്കിയപ്പോഴാണ് കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇങ്ങനെ ഒരു സാഹചര്യമുണ്ടെങ്കില്‍ നിക്ഷേപകര്‍ സംസ്ഥാനത്ത് എത്താന്‍ വൈമുഖ്യം കാട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഇതിന് മറുപടിയായി ഹര്‍ത്താലുകള്‍ ഒരു യാഥാര്‍ഥ്യമാണെന്നും എന്നാല്‍, ഇപ്പോള്‍ ഹര്‍ത്താലുകള്‍ക്ക് എതിരായ മനോഭാവമാണ് പൊതുവേ സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും യൂസഫലി മറുപടി നല്‍കി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാകാന്‍ പരിശ്രമിക്കുന്ന കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ഏറെ അനുകൂലമാണെന്നും യൂസഫലി അഭിപ്രായപ്പെട്ടു. 

click me!